മാസ് ലുക്കിൽ സുരേഷ് ഗോപി, 250-ാം ചിത്രമൊരുക്കുന്നത് ടോമിച്ചൻ മുളകുപാടം

മാസ് ലുക്കിലുള്ള നടൻ സുരേഷ് ഗോപിയുടെ ഒരു ചിത്രം കുറച്ച് നാൾ മുമ്പ് വൈറലായിരുന്നു. തന്റെ 250ാം ചിത്രത്തിന് വേണ്ടിയുള്ള ലുക്കാണിതെന്ന് വ്യക്തമാക്കി സുരേഷ് ഗോപിയും രംഗത്ത് വന്നിരുന്നു.
ഇപ്പോഴിതാ ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പങ്കുവച്ചിരിക്കുകയാണ് നിർമാതാവ് ടോമിച്ചൻ മുളകുപാടം. മുളകുപാടം ഫിലിംസിന്റെ ബാനറിൽ ടോമിച്ചൻ മുളകുപാടം നിർമ്മിക്കുന്ന പുതിയ ചിത്രത്തിലാണ് സുരേഷ് ഗോപി മാസ് ഗെറ്റപ്പിലെത്തുന്നത്.
'ആക്ഷൻ സൂപ്പർ സ്റ്റാർ സുരേഷ്ഗോപിയുടെ 250ാംമത് ചിത്രത്തിനോടൊപ്പം പ്രവർത്തിക്കുന്നതിൽ സന്തോഷവാനാണ്. മാത്യു തോമസ് പ്ലാമൂട്ടിൽ സംവിധാനം ചെയ്യുന്ന ചിത്രം കുടുംബ പ്രേക്ഷകർക്കും ആരാധകർക്കും ഒരേപോലെ ഇഷ്ടമാകും. മുളകുപാടം ഫിലിംസിന്റെ അടുത്ത ചിത്രം ഇതാണ്. മികച്ച അഭിനേതാക്കളും അണിയറപ്രവർത്തകരും ഈ സിനിമയിലുണ്ടാകും', ടോമിച്ചൻ മുളകുപാടം ഫെയ്സ്ബുക്കിൽ കുറിച്ചു.
സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ ഗംഭീര തിരിച്ചുവരവ് നടത്തിയിരുന്നു സുരേഷ് ഗോപി. ചിത്രത്തിലെ മേജർ ഉണ്ണികൃഷ്ണനെന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടി. ഒപ്പം മലയാളികളുടെ പ്രിയപ്പെട്ട സുരേഷ് ഗോപി- ശോഭന ജോടിയെയും പ്രേക്ഷകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്.
Content highlights : Suresh Gopi 250th Film produced by Tomichan Mulakupadam
Content Highlights: