കോവിഡ് ബാധിച്ച് ഒരുമാസമായി ഗുരുതരാവസ്ഥയില്‍; സഹപ്രവര്‍ത്തകന് വേണ്ടി സഹായമഭ്യര്‍ഥിച്ച് സുനൈന

സുനൈന
സുനൈന

കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന സഹപ്രവര്‍ത്തകന് വേണ്ടി സഹായം അഭ്യര്‍ഥിച്ച് നടി സുനൈന. നിര്‍മാതാവായ അവിനാഷ് സലാന്ദ്രയ്ക്ക് വേണ്ടിയാണ് നടി രംഗത്ത് വന്നിരിക്കുന്നത്. 

കഴിഞ്ഞ ഒരു മാസമായി അവിനാഷ് കോവിഡ് ബാധിച്ച് ആശുപത്രിയിലാണ്. ശ്വാസകോശം മാറ്റിവയ്ക്കാതെ രക്ഷപ്പെടുത്താനാകില്ലെന്നും ചികിത്സയ്ക്കുള്ള പണമില്ലെന്നും സുനൈന വീഡിയോയില്‍ പറയുന്നു. 

തുടര്‍ചികിത്സയ്ക്കും ശസ്ത്രക്രിയയ്ക്കും വേണ്ട ചെലവുകള്‍ താങ്ങാന്‍ അവിനാശിന്റെ കുടുംബത്തിന് സാധിക്കുകയില്ല. സഹായങ്ങള്‍ ചെറുതോ വലുതോ ആകട്ടെ, നിങ്ങളെകൊണ്ട് സാധിക്കുന്നത് കുടുംബത്തിന് നല്‍കുക- സുനൈന പറയുന്നു.

Content Highlights: Sunaina actor appeals for producer Avinash Salandra Covid Treatment lungs transplant 

Content Highlights: