ഏകാന്തതയെക്കുറിച്ചുള്ള ചർച്ചകൾക്ക് വഴി തുറന്ന് 'സുഖമാണോ സുഖമാണ്' പ്രദർശനം തുടരുന്നു

#Movie Desk

മികച്ച പ്രേക്ഷക പ്രശംസയോടെ തിയേറ്ററുകളിൽ പ്രദർശനം തുടർന്ന് അരുൺ ലാൽ രാമചന്ദ്രൻ രചനയും സംവിധാനവും നിർവഹിച്ച സുഖമാണോ സുഖമാണ്. പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ ഒരുപോലെ ചിത്രം നേടി. ഏകാന്തത എന്ന വിഷയത്തെക്കുറിച്ച് വളരെ പ്രതീക്ഷ നൽകുന്ന രീതിയിൽ സംസാരിക്കുന്ന ചിത്രം സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ ഏകാന്തതയെക്കുറിച്ചുള്ള ചർച്ചകൾക്കും വഴി തുറക്കുന്നു. ലാൻസെറ്റിന്റെ സമീപകാല പഠനമനുസരിച്ച് സ്ഥിരമായ ഏകാന്തത മരണനിരക്ക് വർധിപ്പിക്കുന്നതിനു കാരണമാകുന്നുണ്ട്. ഏകാന്തത ഒരു ദിവസം പതിനഞ്ചു സിഗരറ്റ് വലിക്കുന്നതിനു തുല്യമാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. നമ്മുടെ സമൂഹത്തിലും വർധിച്ചു വരുന്ന ഏകാന്തതയെ സ്പർശിച്ചു കൊണ്ടൊരുക്കിയ ഗുഡ് ഫീൽ ചിത്രമാണ് സുഖമാണോ സുഖമാണ്.

മാത്യു തോമസ്, ദേവികാ സഞ്ജയ്, ജഗദീഷ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഫാമിലി എന്റർറ്റൈനെറിന്റെ നിർമ്മാണം ലൂസിഫർ സർക്കസിന്റെ ബാനറിൽ ഗൗരവ് ചനാനയാണ്. സുഖമാണോ സുഖമാണ് ചിത്രത്തിന്റെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് സ്ഫടികം ജോർജ്, കുടശ്ശനാട് കനകം, നോബി മാർക്കോസ്, അഖിൽ കവലയൂർ, മണിക്കുട്ടൻ, ജിബിൻ ഗോപിനാഥ്, അബിൻ ബിനോ, തബ റീമ, ഗായത്രി മയൂര, സന്ധ്യാ മനോജ് എന്നിവരാണ്. ചിത്രത്തിന്റെ ഓവർസീസ് വിതരണാവകാശം പ്ലോട്ട് പിക്ചേഴ്സിനാണ്. ലൂസിഫർ മ്യൂസിക്കിനാണ് ചിത്രത്തിന്റെ ഓഡിയോ റൈറ്റ്സ്.

ഡിഒപി : ടോബിൻ തോമസ്, എഡിറ്റർ: അപ്പു ഭട്ടതിരി, മ്യൂസിക്: നിപിൻ ബെസെന്റ്, കോ-പ്രൊഡ്യൂസർ: ഗരിമ വോഹ്ര, അസോസിയേറ്റ് പ്രൊഡ്യൂസർ: അർച്ചിത് ഗോയൽ, ഹെഡ് ഓഫ് പ്രൊഡക്ഷൻസ്: രാകേന്ത് പൈ, പ്രൊഡക്ഷൻ കൺട്രോളർ: ജിനു പി.കെ, സൗണ്ട് ഡിസൈൻ: കിഷൻ സപ്ത, സൗണ്ട് മിക്സിങ്: ഹരി പിഷാരടി, ആർട്ട് ഡയറക്റ്റർ: ബോബൻ കിഷോർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: സുഹൈൽ എം, വസ്ത്രാലങ്കാരം: ഷിനു ഉഷസ്, മേക്കപ്പ്: സിജീഷ് കൊണ്ടോട്ടി, കളറിസ്റ്റ്: ലിജു പ്രഭാകർ, കാസ്റ്റിങ്: കാസ്റ്റ് മി പെർഫെക്റ്റ്, സ്റ്റിൽസ്: നന്ദു ഗോപാലകൃഷ്ണൻ, ഡിസൈൻ: മാക്ഗുഫിൻ, പിആർഒ ആൻഡ് മാർക്കറ്റിങ് കൺസൾട്ടന്റ്: പ്രതീഷ് ശേഖർ.

Content Highlights: Arun Lal Ramachandran’s latest feel-good film, Sukhamano Sukhamann, is winning hearts in theaters while sparking a serious national conversation on isolation. Starring Mathew Thomas, Devika Sanjay, and Jagadish, the movie draws parallels to a recent Lancet study on rising mortality rates due to chronic loneliness, blending a family entertainer with a powerful social message. "Loneliness is as deadly as smoking 15 cigarettes a day."