ക്ലീൻ 'യു' സർട്ടിഫിക്കറ്റുമായി സ്താനാർത്തി ശ്രീക്കുട്ടൻ

സ്താനാർത്തി ശ്രീക്കുട്ടൻ സിനിമയുടെ പോസ്റ്റർ, സൈജു കുറുപ്പ് | ഫോട്ടോ: അറേഞ്ച്ഡ്, ജെയ് വിൻ ടി സേവ്യർ\ മാതൃഭൂമി
സ്താനാർത്തി ശ്രീക്കുട്ടൻ സിനിമയുടെ പോസ്റ്റർ, സൈജു കുറുപ്പ് | ഫോട്ടോ: അറേഞ്ച്ഡ്, ജെയ് വിൻ ടി സേവ്യർ\ മാതൃഭൂമി

നവാഗതനായ വിനേഷ് വിശ്വനാഥ്‌ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'സ്താനാർത്തി ശ്രീക്കുട്ടൻ'. ബഡ്ജറ്റ് ലാബിൻ്റെ ബാനറിൽ നിശാന്ത് പിള്ള, മുഹമ്മദ് റാഫി എം.എ എന്നിവർ നിർമ്മിക്കുന്ന ചിത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി. 

ഈ ചിത്രം ക്ലീൻ യു സർട്ടിഫിക്കറ്റോടെ പ്രദർശനത്തിന് തയ്യാറെടുത്തു കഴിഞ്ഞു. യു.പി.സ്കൂൾ പഞ്ചാത്തലത്തിലൂടെ ഏഴാം ക്ലാസ്സിൽ പഠിക്കുന്ന രണ്ടു കുട്ടികളെ കേന്ദ്രീകരിച്ചു കൊണ്ടാണ് ഈ ചിത്രത്തിൻ്റെ അവതരണം.
അദ്ധ്യാപകരും വിദ്യാർത്ഥികളും തമ്മിലുള്ള ആത്മബന്ധത്തിൻ്റെ കഥയാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.

അജു വർഗീസ്, ജോണി ആന്റണി, സൈജു കുറുപ്പ് എന്നി മുൻനിര താരങ്ങൾക്ക് ഒപ്പം ഒരു കൂട്ടം പുതുമുഖങ്ങളും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.  ജിബിൻ ഗോപിനാഥ്, ആനന്ദ് മന്മഥൻ, കണ്ണൻ നായർ, രാഹുൽ നായർ, സന്തോഷ് വെഞ്ഞാറമൂട്, രാമചന്ദ്രൻ നായർ, ശ്രീനാഥ്, രാജീവ്, ഗംഗ മീരാ, ശ്രുതി സുരേഷ് എന്നിവരാണ് മറ്റുള്ള താരങ്ങൾ. 

മുരളി കൃഷ്ണൻ, ആനന്ദ് മൻമഥൻ, സംവിധായകൻ വിനേഷ് എന്നിവർ ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. അനൂപ്.വി.ശൈലജ ഛായാഗ്രഹണവും കൈലാഷ്. എസ്. ഭവൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു. ഗാനങ്ങൾ ഒരുക്കിയത് പി എസ് ജയഹരിയാണ്. വിനായക് ശശികുമാർ, മനു മഞ്ജിത്ത്, അഹല്യ ഉണ്ണികൃഷ്ണൻ എന്നിവരാണ് വരികൾ എഴുതിയിരിക്കുന്നത്.  പി.ആർ.ഒ -വാഴൂർ ജോസ്.

Content Highlights: sthanarthi sreekkuttan ready to hit theatres