മികച്ച അനുഭവം, ആര്‍.ആര്‍.ആര്‍ ഞെട്ടിച്ചു; രാജമൗലി ചിത്രത്തെ പ്രശംസിച്ച് സ്റ്റീവന്‍ സ്പീല്‍ബര്‍ഗ്

സ്റ്റീവന്‍ സ്പില്‍ബര്‍ഗ്, ചിത്രത്തില്‍ നിന്നും | photo: ap,pti
സ്റ്റീവന്‍ സ്പില്‍ബര്‍ഗ്, ചിത്രത്തില്‍ നിന്നും | photo: ap,pti

എസ്.എസ് രാജമൗലി ചിത്രം ആര്‍.ആര്‍.ആറിനെ പ്രശംസിച്ച് സംവിധായകന്‍ സ്റ്റീവന്‍ സ്പീല്‍ബര്‍ഗ്‌. താന്‍ ആര്‍.ആര്‍.ആര്‍ കണ്ടുവെന്നും ചിത്രം തന്നെ ഞെട്ടിച്ചുവെന്നും സംവിധായകന്‍ പറഞ്ഞു. രാജമൗലിയുമായി നടത്തിയ വീഡിയോ ചാറ്റിനിടെയാണ് സ്പീല്‍ബര്‍ഗിന്റെ പരാമര്‍ശം.

ചിത്രത്തില്‍ അഭിനയിച്ച താരങ്ങളുടെ പ്രകടനത്തേയും സ്പില്‍ബര്‍ഗ് പ്രശംസിച്ചു. ആര്‍.ആര്‍.ആര്‍ മികച്ച അനുഭവം സമ്മാനിച്ചുവെന്നും സംവിധായകന്‍ വ്യക്തമാക്കി. നേരത്തെ ലോസ് ആഞ്ജലിസില്‍ വെച്ചുനടന്ന എണ്‍പതാം ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാര പ്രഖ്യാപനച്ചടങ്ങില്‍ രാജമൗലിയും സ്പീല്‍ബര്‍ഗും തമ്മില്‍ കണ്ടിരുന്നു.

സ്പീല്‍ബര്‍ഗിനെ നേരിട്ട് കണ്ട സന്തോഷം ട്വിറ്ററിലൂടെ രാജമൗലി പങ്കുവെച്ചിരുന്നു. 'ഞാന്‍ ദൈവത്തെ കണ്ടു' എന്നാണ് രാജമൗലി ട്വിറ്ററില്‍ അന്ന് കുറിച്ചത്.

ജൂനിയര്‍ എന്‍.ടി.ആര്‍., രാം ചരണ്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രാജമൗലി സംവിധാനം ചെയ്ത 'ആര്‍.ആര്‍.ആര്‍' ലോക ചലച്ചിത്ര ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായിരുന്നു. അജയ് ദേവ്ഗണ്‍, ഒലീവിയ മോറിസ്, ആലിയ ഭട്ട്, സമുദ്രക്കനി, അലിസണ്‍ ഡൂഡി എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
 

Content Highlights: Steven Spielberg about SS Rajamouli film RRR