കെ.മാധവന്‍ ഇന്ത്യന്‍ ബ്രോഡ്കാസ്റ്റിംഗ് ഫൗണ്ടേഷന്‍ പ്രസിഡന്റ്

K Madhavan
കെ. മാധവന്‍

ന്യൂഡല്‍ഹി: സ്റ്റാര്‍ & ഡിസ്‌നി ഇന്ത്യ കണ്‍ട്രി ഹെഡ് കെ. മാധവനെ ഇന്ത്യന്‍ ബ്രോഡ്കാസ്റ്റിംഗ് ഫൗണ്ടേഷന്റെ (ഐ.ബി.എഫ് )പ്രസിഡന്റായി തെരഞ്ഞെടുത്തു. ഈ സ്ഥാനത്തെത്തുന്ന ആദ്യമലയാളിയാണ് അദ്ദേഹം.
 
നിലവില്‍ വിനോദം, കായികം, പ്രാദേശിക ചാനലുകള്‍, ഇന്ത്യയിലെ സ്റ്റുഡിയോ ബിസിനസ്സ് എന്നിവയിലുടനീളം വ്യാപിച്ചുകിടക്കുന്ന സ്റ്റാര്‍ & ഡിസ്‌നി ഇന്ത്യയുടെ ടെലിവിഷന്‍ ബിസിനസ്സിന് കെ. മാധവന്‍ മേല്‍നോട്ടം വഹിക്കുന്നുണ്ട്. 

ഇന്ത്യയിലെയും ഇന്ത്യയില്‍ നിന്നും പുറത്തേക്കുമുള്ള ടെലിവിഷന്‍ സംപ്രേക്ഷണത്തെ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി സ്ഥാപിച്ചതാണ് ഐ.ബി.എഫ്. ഇന്ത്യയുടെ വൈവിധ്യവും ബഹുസ്വരതയും നിലനിര്‍ത്തികൊണ്ട് അംഗങ്ങള്‍ക്ക് പൊതുവായ ലക്ഷ്യത്തില്‍ സമവായതോടെ പ്രവര്‍ത്തിക്കാന്‍ അവസരമൊരുക്കുകയാണ് ഐബിഎഫിന്റെ ലക്ഷ്യം.

Content Highlights: