സാമന്ത, തൃഷ എന്നിവർക്കെതിരേ സ്ത്രീവിരുദ്ധ പരാമർശം; നടിക്കെതിരേ കേസെടുത്തേക്കും

സാമന്ത, തൃഷ, ശ്രീ റെഡ്ഡി
സാമന്ത, തൃഷ, ശ്രീ റെഡ്ഡി

സാമന്ത അകിനേനി, തൃഷ കൃഷ്ണൻ എന്നിവർക്കെതിരേ സ്ത്രീവിരുദ്ധ പരാമർശം നടത്തി നടി ശ്രീ റെ‍ഡ്ഡി. ഇവരെ അധിക്ഷേപിച്ച് ശ്രീ റെഡ്ഡി സാമൂഹിക മാധ്യമങ്ങളിൽ ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഇത് വലിയ വിവാദമാവുകയും ഒട്ടനവധി പേർ ഇവർക്കെതിരേ രം​ഗത്ത് വരികയും ചെയ്തു.

ശ്രീ റെഡ്ഡി മാപ്പ് പറയണമെന്നും വീഡിയോ പിൻവലിക്കണമെന്നും ആവശ്യമുയരുന്നുണ്ട്. സംവിധായകൻ മുരു​ഗദോസിനെതിരേയും ഇതോടൊപ്പം ശ്രീ റെഡ്ഡി രം​ഗത്ത് വന്നു. മോഷ്ടാവ് എന്നാണ് അദ്ദേഹത്തെ ശ്രീ റെഡ്ഡി വിളിച്ചത്. നേരത്തേ അദ്ദേഹത്തിനെതിരേ മീ ടൂ ആരോപണവുമായി ഇവർ രം​ഗത്ത്വന്നിട്ടുണ്ട്. 

സംഭവത്തിൽ നടിക്കെതിരേ കേസെടുത്തേക്കുമെന്നാണ് സൂചനകൾ.

Content Highlights: Sri Reddy's objectionable remark against Trisha Krishnan, Samantha akkineni RudhPrabhu AR Murugadoss, 

Content Highlights: