പ്രേക്ഷകരെ കീഴടക്കാന്‍ കറിയ നാളെ മലയിറങ്ങുന്നു.

ശ്രീനാഥ് ഭാസി നായകനാകുന്ന ചട്ടമ്പി വെള്ളിയാഴ്ച തിയേറ്ററുകളിലേക്കെത്തുന്നു. ആര്‍ട്ട് ബീറ്റ് സ്റ്റുഡിയോയുടെ ബാനറില്‍ ആസിഫ് യോഗി നിര്‍മ്മിച്ച് അഭിലാഷ് എസ് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയ്‌ലറിന് വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. കറിയ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍
1990കളിലെ ഒരു ചട്ടമ്പിയുടെ കഥ പറയുന്ന ചിത്രത്തില്‍ ശ്രീനാഥ് ഭാസിയെകൂടാതെ ചെമ്പന്‍ വിനോദ് ജോസ്, ഗുരു സോമസുന്ദരം, ബിനു പപ്പു, ഗ്രേസ് ആന്റണി, മൈഥിലി, ആസിഫ് യോഗി തുടങ്ങിയവര്‍ അഭിനയിക്കുന്നു. ഡോണ്‍ പാലത്തറയുടെ കഥയ്ക്ക് തിരക്കഥ ഒരുക്കിയത് ചിത്രത്തിന്റെ സിനിമാട്ടോഗ്രാഫര്‍ കൂടിയായ അലക്സ് ജോസഫ് ആണ്. താഴേതില്‍ അവിര മകന്‍ സക്കറിയ എന്ന കറിയയുടെ വേഷത്തിലാണ് ശ്രീനാഥ് ഭാസി ചിത്രത്തിലെത്തുന്നത്.
സിറാജ്, സന്ദീപ്, ഷനില്‍, ജെസ്‌ന ആഷിം എന്നിവര്‍ സഹ നിര്‍മ്മാതാക്കള്‍ ആയ ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ സിറാജ് ആണ്. സെബിന്‍ തോമസ് കലാ സംവിധാനവും ശേഖര്‍ മേനോന്‍ സംഗീതവും നിര്‍വഹിച്ചിരുന്നു. ജോയല്‍ കവിയാണ് എഡിറ്റര്‍. പ്രൊഡക്ഷന്‍ കോണ്ട്രോളര്‍ ജിനു, പിആര്‍ഒ ആതിര. കണ്ടന്റ് ഫാക്ടറിയാണ് പിആര്‍ സ്ട്രാറ്റജി ആന്‍ഡ് മാര്‍ക്കറ്റിങ്. മാജിക് ഫ്രെയിംസ് ആണ് വിതരണം.
Content Highlights: Sreenath Bhasi Chattambi movie releases on Friday Abhilash S Kumar Chemban Vinod