സൗബിന്‍-നിഖില വിമല്‍ ചിത്രം 'അയല്‍വാശി'; ചിത്രീകരണം 14-ന് തുടങ്ങും

അയല്‍വാശി ചിത്രത്തിന്റെ പൂജാ ചടങ്ങ്
അയല്‍വാശി ചിത്രത്തിന്റെ പൂജാ ചടങ്ങ്

സൗബിന്‍ ഷാഹിറിനെ നായകനാക്കി നവാഗതനായ ഇര്‍ഷാദ് പരാരി രചനയും സംവിധാനവും നിര്‍വഹിക്കുന്ന അയല്‍വാശി എന്ന ചിത്രത്തിന്റെ പൂജ ഇന്ന് രാവിലെ 8 മണിക്ക് അഞ്ചുമന ക്ഷേത്രത്തില്‍വെച്ച് നടന്നു. തല്ലുമാലയുടെ വിജയത്തിനുശേഷം ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിഖ് ഉസ്മാന്‍ ആണ് അയല്‍വാശി നിര്‍മിക്കുന്നത്. 

തല്ലുമാലയുടെ തിരക്കഥാകൃത്തുകളിലൊരാളും ഇര്‍ഷാദിന്റെ സഹോദരനുമായ മുഹ്‌സിന്‍ പരാരി നിര്‍മാണ പങ്കാളിയാണ്. ചിത്രം ഈ 14-ന് ഷൂട്ട് തുടങ്ങും. നിഖില വിമല്‍ ആണ് നായിക. സൗബിന്റെ നായികയായി നിഖില എത്തുന്ന ആദ്യ ചിത്രം കൂടിയാണിത്. ബിനു പപ്പു, ഷൈന്‍ ടോം ചാക്കോ, ജഗദീഷ്, നസ്ലന്‍, ഗോകുലന്‍, ലിജോ മോള്‍ ജോസ്, അജ്മല്‍ ഖാന്‍, സ്വാതി ദാസ്, അഖില ഭാര്‍ഗവന്‍ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. 

പൃഥ്വിരാജിനെയും ഇന്ദ്രജിത്തിനെയും നായകന്മാരാക്കി ഇര്‍ഷാദ് പരാരി സംവിധാനം ചെയ്യാന്‍ തീരുമാനിച്ചിരുന്ന ചിത്രമാണ് അയല്‍വാശി. ഈ വേഷത്തിലേക്കാണ് സൗബിനും ഷൈന്‍ ടോം ചാക്കോയും എത്തുന്നത്. പൃഥ്വിരാജിന്റെ സഹസംവിധായകനായി ലൂസിഫറില്‍ ഇര്‍ഷാദ് പരാരി പ്രവര്‍ത്തിച്ചിട്ടുണ്ട്.

സജിത് പുരുഷന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. ജേക്‌സ് ബിജോയ് സംഗീത സംവിധാനം ഒരുക്കുന്നു. എഡിറ്റര്‍ സിദ്ധിഖ് ഹൈദര്‍, പ്രൊജക്ട് ഡിസൈന്‍ ബാദുഷ, മേക്കപ്പ് റോണക്‌സ് സേവ്യര്‍, വസ്ത്രാലങ്കാരം മഷാര്‍ ഹംസ, മാര്‍ക്കറ്റിങ് ഒബ്‌സ്‌ക്യുറ, ഡിസൈന്‍ യെല്ലോ ടൂത്ത്. നവംബര്‍ 14-ന് ചിത്രീകരണം ആരംഭിക്കും.

Content Highlights: soubin, nikhila vimal movie ayalvashi filming on november 14