ആദ്യ കണ്‍മണിയെ വരവേല്‍ക്കാന്‍ ഒരുങ്ങി സോനം കപൂര്‍

സോനം കപൂര്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച ചിത്രം
സോനം കപൂര്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച ചിത്രം

അമ്മയാവാനുള്ള തയ്യാറെടുപ്പില്‍ നടി സോനം കപൂര്‍. സോനം തന്നെയാണ് ഈ വിവരം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. ഭര്‍ത്താവ് ആനന്ദ് അഹൂജയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചായിരുന്നു സോനത്തിന്റെ കുറിപ്പ്.

2008 ലായിരുന്നു സോനം കപൂറും ആനന്ദ് ആഹുജയും തമ്മിലുള്ള വിവാഹം. ദീര്‍ഘനാളത്തെ പ്രണയം വിവാഹത്തിലെത്തുകയായിരുന്നു.

ദുല്‍ഖര്‍ സല്‍മാന്‍ നായകനായ സോയ ഫാക്ടറാണ് സോനം ഒടുവില്‍ വേഷമിട്ട ചിത്രം. പിന്നീട് എകെ വേഴ്‌സസ് എകെ എന്ന വെബ് സീരീസില്‍ അഭിനയിച്ചു. ഷോം മാഖിജയുടെ ബ്ലൈന്റാണ് സോനത്തിന്റേതായി പുറത്തിറങ്ങാന്‍ തയ്യാറെടുക്കുന്ന ചിത്രം.
 

Content Highlights: Sonam Kapoor, Anand Ahuja, announces pregnancy, First Baby Sonam Kapoor Instagram