ഇവളാണ് ആദ്യന്ത, ഞങ്ങളുടെ കുഞ്ഞു ലഡ്ഡു; മകളെ ആദ്യമായി പരിചയപ്പെടുത്തി സ്നേഹ

-
-

മകളുടെ ചിത്രം ആദ്യമായി പങ്കുവച്ച് പ്രിയതാരം സ്നേഹ. ഭർത്താവും നടനുമായ പ്രസന്നയ്ക്ക് ജന്മദിനാശംസകൾ നേർന്നുകൊണ്ടുള്ള കുറിപ്പിലാണ് താരം തന്റെ മകളെ ആദ്യമായി ആരാധകർക്ക് പരിചയപ്പെടുത്തിയത്. ആദ്യന്ത എന്നാണ് മകളുടെ പേര്.

“എന്റെ ആത്മമിത്രത്തിന്, പ്രണയിതാവിന്, കാവൽ മാലാഖയ്ക്ക്, സൂപ്പർ ദാദയ്ക്ക് ജന്മദിനാശംസകൾ. ഈ ‘ ലഡു’ ക്കളാൽ എന്റെ ജീവിതം മനോഹരമാക്കിയതിന് നന്ദി.ഒരുപാട് സ്നേഹിക്കുന്നു നിങ്ങളെ. എപ്പോഴും ഞങ്ങളെ അനുഗ്രഹിക്കുകയും ഏറ്റവും നല്ലത് ആഗ്രഹിക്കുകയും ചെയ്യുന്ന നിങ്ങൾക്കു മുന്നിൽ ഞങ്ങളുടെ കുഞ്ഞു ‘ ലഡു’ ആദ്യന്തയെ പരിചയപ്പെടുത്താൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ട്,” മക്കൾക്കും ഭർത്താവിനുമൊപ്പമുള്ള ചിത്രം പങ്കുവച്ച് സ്നേഹ കുറിച്ചു.

ജനുവരി 24നാണ് തനിക്കും സ്നേഹയ്ക്കും പെൺകുഞ്ഞ് പിറന്ന വിവരം പ്രസന്ന ട്വിറ്ററിലൂടെ അറിയിച്ചത്. ഇരുവരുടെയും രണ്ടാമത്തെ കൺമണിയാണിത്.

ഏറെ നാളത്തെ പ്രണയത്തിനു ശേഷം 2012 മെയ് 11നാണ് ഇരുവരും.വിവാഹിതരാകുന്നത്. 2015ൽ ആയിരുന്നു ആദ്യമായി ആൺകുഞ്ഞു ജനിക്കുന്നത്. വിഹാൻ എന്നാണ് മകന്റെ പേര്.

Content Highlights : Sneha Introduces her baby girlAadhyantaa Prasanna Sneha Family

Content Highlights: