നടി സ്‌നേഹ ബാബു വിവാഹിതയാകുന്നു; വരന്‍ 'കരിക്കി'ല്‍ നിന്ന്

സ്‌നേഹ ബാബു അഖിലിനൊപ്പം, സ്‌നേഹ ബാബു
സ്‌നേഹ ബാബു അഖിലിനൊപ്പം, സ്‌നേഹ ബാബു

'കരിക്ക്' വെബ് സീരീസിലൂടെ ശ്രദ്ധ നേടിയ നടി സ്‌നേഹ ബാബു വിവാഹിതയാകുന്നു. കരിക്കിന്റെ 'സാമര്‍ഥ്യ ശാസ്ത്രം' എന്ന സീരീസിന്റെ ഛായാഗ്രാഹകന്‍ അഖില്‍ സേവ്യറാണ് വരന്‍. അഖിലിനൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് സ്‌നേഹ വിവാഹവാര്‍ത്ത സ്ഥിരീകരിച്ചത്. 

'സാമര്‍ഥ്യശാസ്ത്ര'ത്തിന് നന്ദി എന്ന കുറിപ്പോടെയാണ് ഇരുവരും ഒന്നിച്ചുള്ള ചിത്രം സ്‌നേഹ പങ്കുവച്ചത്. സീരീസില്‍ സ്‌നേഹ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ചിത്രത്തിന് താഴെ സഹതാരങ്ങളും ആരാധകരും സ്‌നേഹയ്ക്ക് ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തിയിട്ടുണ്ട്. 

​ഗ്രേസി-ബാബു ദമ്പതികളുടെ മകളായി മുംബൈയിലെ ഗോരെഗാവിയാണ് സ്‌നേഹ ജനിച്ചത്. പഠനം മുംബൈയില്‍ തന്നെയായിരുന്നു. ടിക് ടോക് വീഡിയോകളാണ് സ്‌നേഹയ്ക്ക് വിനോദ രംഗത്ത് അവസരം തുറന്ന് കൊടുത്തത്. കരിക്കിന്റെ കോമഡി സീരീസുകളിലൂടെയാണ് സ്‌നേഹ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. ആദ്യരാത്രി, ഗാനഗന്ധര്‍വ്വന്‍, സൂപ്പര്‍ ശരണ്യ, മിന്നല്‍ മുരളി തുടങ്ങിയ ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്. 


 

Content Highlights: sneha babu actress karikku fame gets married to akhil xavier, camera man, wen series