ഗായകൻ കുമാർ സാനുവിന് കോവിഡ് 19 സ്ഥിരീകരിച്ചു

കുമാർ സാനു Photo | https:||www.facebook.com|legend.sanuda
കുമാർ സാനു Photo | https:||www.facebook.com|legend.sanuda

ഗായകൻ കുമാർ സാനുവിന് കോവിഡ് 19 സ്ഥിരീകരിച്ചു. ​ഗായകന്റെ ഔദ്യോ​ഗിക ഫെയ്സ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടത്.

അദ്ദേഹത്തിന് ആയുരാരോഗ്യ സൗഖ്യം ലഭിക്കാൻ എല്ലാവരും പ്രാർഥിക്കണമെന്നും കുറിപ്പിൽ പറയുന്നു.. വിദേശത്തുള്ള ഭാര്യയെയും മക്കളെയും കാണാൻ പോകാൻ തയ്യാറെടുക്കവേയാണ് സാനുവിന് രോ​ഗം സ്ഥിരീകരിക്കുന്നത്.

രോ​ഗം ഭേദമായാൽ നവംബർ എട്ടോടെ സാനു വിദേശത്തേക്ക് പോകുമെന്നും ഇല്ലെങ്കിൽ താനും മക്കളും മുംബൈയിലേക്കെത്തുമെന്നും അദ്ദേഹത്തെ പരിചരിച്ച് ഒപ്പം നിൽക്കുമെന്നും കുമാർ സാനുവിന്റെ ഭാര്യ സലോനി പറഞ്ഞു.

നിലവിൽ നിർബന്ധിത ക്വാറന്റൈനിലാണ് സാനു. ​ഗായകന്റെ വസതി കോർപ്പറേഷൻ സീൽ ചെയ്തിരിക്കുകയാണ്.

Content Highlights :Singer Kumar Sanu tests positive for Covid-19

Content Highlights: