ഗായകൻ ബംബ ബാക്കിയ അന്തരിച്ചു; അവസാനം പാടിയത് പൊന്നിയിൻ സെൽവന് വേണ്ടി

പ്രശസ്ത തമിഴ് ഗായകൻ ബംബ ബാക്കിയ (49) അന്തരിച്ചു. ദേഹാസ്വാസ്ഥ്യത്തേ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
'പൊന്നിയിൻ സെൽവൻ' എന്ന സിനിമയിലെ 'പൊന്നി നദി പാക്കണുമേ' എന്ന ഗാനമാണ് ബംബ അവസാനമായി പാടിയത്.
എ.ആർ. റഹ്മാനുവേണ്ടി നിരവധി ഗാനങ്ങൾ പാടിയ ഗായകനായിരുന്നു ബംബ. 'സർക്കാർ','യന്തിരൻ 2.0', 'സർവം താളമയം', 'ബിഗിൽ', 'ഇരൈവിൻ നിഴൽ' തുടങ്ങിയവയിലാണ് അദ്ദേഹം ഈയിടെ പാടിയ മറ്റുഗാനങ്ങൾ. 'പൊന്നിയിൻ സെൽവനിലെ ഗാനത്തിന്റെ കൺസേർട്ട് പതിപ്പിൽ ബംബ ബാക്കിയവും പ്രത്യക്ഷപ്പെട്ടിരുന്നു.
ബംബയുടെ വിയോഗത്തിൽ ഖദീജ റഹ്മാൻ അനുശോചനം അർപ്പിച്ചു. സന്തോഷ് ദയാനിധി, ശന്തനു ഭാഗ്യരാജ്, ഖദീജ റഹ്മാൻ തുടങ്ങി നിരവധി പേർ അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു.
Content Highlights: Singer Bamba Bakya passes away, ponniyin selvan, a r rahman