സിജു വിൽസൺ നായകനാവുന്ന മെഡിക്കൽ ക്രൈം ത്രില്ലർ, ‘ഡോസ്’ ചിത്രീകരണം പൂർത്തിയായി

ഡോസ് എന്ന ചിത്രത്തിന്റെ താരങ്ങളും അണിയറപ്രവർത്തകരും |ഫോട്ടോ: അറേഞ്ച്ഡ്
ഡോസ് എന്ന ചിത്രത്തിന്റെ താരങ്ങളും അണിയറപ്രവർത്തകരും |ഫോട്ടോ: അറേഞ്ച്ഡ്

മെഡിക്കൽ ക്രൈം ത്രില്ലർ ജോണറിൽ സിജു വിൽസണെ നായകനാക്കി നവാഗതനായ അഭിലാഷ് ആർ. നായർ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഡോസ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം, റാന്നി, വടശ്ശേരിക്കര ഭാഗങ്ങളിലായി പൂർത്തിയായി. വടശ്ശേരിക്കര ശ്രീ അയ്യപ്പ മെഡിക്കൽ കോളജായിരുന്നു ഈ ചിത്രത്തിൻ്റെ പ്രധാന ലൊക്കേഷൻ. എസിനാറ്റിക് ഫിലിംസിൻ്റെ ബാനറിൽ ഷാൻ്റോ തോമസ്സാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

ലോകമെമ്പാടുമുള്ള മെഡിക്കൽ ക്രൈമുകളിൽ നിന്ന് കണ്ടെത്തിയ സംഭവങ്ങളെ ക്രോഡീകരിച്ചു കൊണ്ടാണ് ഈ ചിത്രത്തിൻ്റെ അവതരണം. പ്രേക്ഷകനെ പൂർണ്ണമായും ഉദ്വേഗത്തിൻ്റെ മുൾമുനയിൽ നിർത്തിയാണ് സംവിധായകൻ ചിത്രത്തിൻ്റെ കഥാഗതിയെ മുന്നോട്ടുനയിക്കുന്നത്. ജഗദീഷ്, അശ്വിൻ കെ. കുമാർ, ദൃശ്യാ രഘുനാഥ്, കൃഷ്ണക്കുറുപ്പ്, റീത്താ ഫാത്തിമ എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. ഇവർക്കൊപ്പം നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൻ്റെ ഭാഗമാകുന്നു.

അങ്കിത് ത്രിവേദി, കുര്യൻ മാത്യു. ജോ ജോണി ചിറമ്മൽ, ( വണ്ടർ മൂവി പ്രൊഡക്ഷൻസ്, മസ്ക്കറ്റ് മൂവി മേക്കേഴ്സ്, സിനിമ നെറ്റ്‌വർക്ക്, നെൽസൺ പിക്ച്ചേർസ് ) എന്നിവരാണ് കോ - പ്രൊഡ്യൂസേഴ്സ്.

ഛായാഗ്രഹണം -വിഷ്ണുപ്രസാദ്. എഡിറ്റിംഗ് -ശ്യാം ശശിധരൻ. പ്രൊഡക്ഷൻ ഡിസൈൻ -അപ്പു മാരായി. മേക്കപ്പ് -പ്രണവ് വാസൻ. കോസ്റ്റ്യൂം ഡിസൈൻ- സുൽത്താനാ റസാഖ്. പ്രൊജക്റ്റ് ഡിസൈൻ -മനോജ് കുമാർ പാരിപ്പള്ളി. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടേഴ്സ് - അജയ് ചന്ദ്രിക, പ്രശാന്ത് ഈഴവൻ. പ്രൊജക്റ്റ് കോഓർഡിനേറ്റർ - ഭാഗ്യരാജ് പെഴുംപാർ. കാസ്റ്റിംഗ് -സൂപ്പർ ഷിബു. ആക്ഷൻ -ഫീനിക്സ് പ്രഭു. സ്‌റ്റിൽസ് -നൗഷാദ്. മാർക്കറ്റിംഗ് ഹെഡ് -കണ്ടൻ്റ് ഫാക്ടറി, ആൻ്റണി വർഗീസ്. ഡിസൈൻ -യെല്ലോ ടൂത്ത്. പ്രൊഡക്ഷൻ മാനേജർ - ജോബി. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് -ജിബി കണ്ടഞ്ചേരി. പ്രൊഡക്ഷൻ കൺട്രോളർ -പ്രസാദ് നമ്പ്യാങ്കാവ്. പിആർഒ -വാഴൂർ ജോസ്

Content Highlights: Siju Wilson starrer medical crime thriller `Dose` has completed its shooting in Ranni and Vadasserikkara. Directed by Abhilash R. Nair.