ബിബിന്‍ ജോര്‍ജും ഷൈന്‍ ടോം ചാക്കോയും പ്രധാനവേഷങ്ങളില്‍; 'ശുക്രന്' ചിത്രീകരണം പൂര്‍ത്തിയായി

റൊമാന്റിക് കോമഡി ജോണറില്‍ ഉബൈനി സംവിധാനംചെയ്യുന്ന 'ശുക്രന്' എന്ന ചിത്രത്തിന്റെ ചിത്രീകരണം ഫുള്‍ പായ്ക്കപ്പായി. കോട്ടയം, കൊച്ചി, കൊല്ലങ്കോട് എന്നിവിടങ്ങളിലായാണ് ചിത്രത്തിന്റെ ചിത്രീകരണം നടന്നത്. ഇക്കഴിഞ്ഞ ദിവസങ്ങളില്‍ കൊല്ലങ്കോട്, നെന്മാറ ഭാഗങ്ങളിലായി ഒരാഴ്ച്ചയോളം നീണ്ടുനിന്ന ചിത്രീകരണം പൂര്‍ത്തിയായത്. ജീസിനിമാസ്, എസ്.കെ.ജി. ഫിലിംസ്, നില് സിനിമാസ് എന്നീ ബാനറുകളില്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ ജീമോന്‍ ജോര്‍ജും ഷാജി.കെ. ജോര്‍ജുമാണ്.
ഷിജു ടോം, ഗിരീഷ് പാലമൂട്ടില്‍, ദിലീപ് റഹ്മാന്, സഞ്ജു നെടുംകുന്നേല്‍ എന്നിവരാണ് കോ- പ്രൊഡ്യൂസര്‍മാര്‍. കളിക്കൂട്ടുകാരായ രണ്ട് ആത്മസുഹൃത്തുക്കള്‍ ഒരേ ലക്ഷ്യം നിറവേറ്റാന്‍ നടത്തുന്ന ശ്രമങ്ങളാണ് തികച്ചും റൊമാന്റിക്ക് ഹ്യൂമര്‍ ജോണറില്‍ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. ബിബിന്‍ ജോര്‍ജ്, ചന്തുനാഥ്, ഷൈന്‍ ടോം ചാക്കോ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ആദ്യാ പ്രസാദാണ് നായിക.
കോട്ടയം നസീര്‍, ടിനി ടോം, അശോകന്, അസീസ് നെടുമങ്ങാട്, ഡ്രാക്കുള സുധീര്‍, ബാലാജി ശര്‍മ്മ, ബിനു തൃക്കാക്കര, മാലാ പാര്‍വ്വതി, റിയസ് നര്‍മ്മകല, തുഷാര പിള്ള, ദിവ്യാ എം. നായര്‍, ജയക്കുറുപ്പ്, ജീമോന്‍ ജോര്‍ജ്, രശ്മി അനില്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. രാഹുല്‍ കല്യണിന്റേതാണ് തിരക്കഥ. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിച്ചു വരുന്നു.
ഗാനങ്ങള്‍: വയലാര്‍ ശരത് ചന്ദ്രവര്‍മ്മ, രാജീവ് ആലുങ്കല്‍, സംഗീതം: സ്റ്റില്‍ജു അര്ജുന്, പശ്ചാത്തല സംഗീതം: സിബി മാത്യു അലക്സ്, ഛായാഗ്രഹണം: മെല്ബിന് കുരിശിങ്കല്‍, എഡിറ്റിങ്: സുനീഷ് സെബാസ്റ്റ്യന്‍, കലാസംവിധാനം: അസീസ് കരുവാരക്കുണ്ട്, മേക്കപ്പ്: സിജേഷ് കൊണ്ടോട്ടി, കോസ്റ്റ്യും ഡിസൈന്‍: ബ്യൂസി ബേബി ജോണ്‍, ആക്ഷന്‍: കലൈ കിങ്സ്റ്റണ്‍, മാഫിയാ ശശി, കൊറിയോഗ്രാഫി: ഭൂപതി, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍: ബോബി സത്യശീലന്, സ്റ്റില്‍സ്: വിഷ്ണു ആര്. ഗോവിന്ദ്, സൗണ്ട് മിക്സിങ്: അജിത്.എം. ജോര്‍ജ്, ലൈന്‍ പ്രൊഡ്യൂസര്‍: സണ്ണി തഴുത്തല, പ്രൊജക്റ്റ് ഡിസൈനര്‍: അനുക്കുട്ടന് ഏറ്റുമാന്നൂര്‍, ഡിസൈന്‍സ്: മനു ഡാവിഞ്ചി, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്: ജസ്റ്റിന് കൊല്ലം, പ്രൊഡക്ഷന്‍ കണ്ട്രോളര്: ദിലീപ് ചാമക്കാല, പിആര്‍ഒ: വാഴൂര്‍ ജോസ്.
Content Highlights: The shooting of `Shukran`, a romantic comedy starring Bibin George and Shine Tom Chacko, has been completed. Directed by Ubaid, the film is set to release soon