ശ്രദ്ധേയമായി ഓസ്ട്രേലിയന് മലയാളികള് ചേര്ന്ന് ഒരുക്കിയ 'ഡിറ്റക്ടീവ് വര്മ്മ'

കൊച്ചി: പ്രവാസി മലയാളികൾ ചേർന്നൊരുക്കിയ ഡിറ്റക്ടീവ് വർമ്മ എന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു. ഒരു മുഴുനീള ചിത്രത്തോട് കിട പിടിക്കുന്ന മേകിംഗ് തന്നെയാണ് ഈ ചിത്രത്തിന്റെ സവിശേഷത.
ഓസ്ട്രേലിയൻ മലയാളിയായ അനിത്ത് ആന്റണി ആണ് ചിത്രത്തിന്റെ സംവിധാനവും തിരക്കഥയും ഛായാഗ്രഹണവും എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നത്.
കേരളത്തിൽ നിന്ന് ഓസ്ട്രേലിയയിൽ എത്തുന്ന രണ്ട് പെൺകുട്ടികളുടെ കഥയാണ് ചിത്രം പറയുന്നത്. പൂർണ്ണമായും ഓസ്ട്രേലിയലിൽ ചിത്രീകരിച്ച 'ഡിറ്റക്ടീവ് വർമ്മ' ഒരു ത്രില്ലർ ആഖ്യാന ശൈലിയിലാണ് മുന്നോട്ട് പോകുന്നത്.
സ്റ്റെഫി ഫിലിപ്പാണ് ചിത്രത്തിന്റെ നിർമാണം നിർവഹിച്ചിരിക്കുന്നത്. ജോനാഥൻ ബ്രൂസ്, ടോണി വിൽസൻ എന്നിവർ ചേർന്നാണ് സംഗീതം.
Content Highlights:Shortfil dectative varma
Content Highlights: