ഷോജി സെബാസ്റ്റ്യന്റെ 'എല്‍' വെള്ളിയാഴ്ച തിയേറ്ററുകളിലേക്ക്

പുതുമുഖങ്ങളെ അണിനിരത്തി യുവ സംവിധായകന്‍ ഷോജി സെബാസ്റ്റ്യന്‍ സംവിധാനം ചെയ്യുന്ന ത്രില്ലര്‍ ചിത്രം 'എല്‍' വെള്ളിയാഴ്ച റിലീസ് ചെയ്യും ഷോജി സെബാസ്റ്റ്യനും ഷെല്ലി ജോയിയും ചേര്‍ന്ന് കഥ, തിരക്കഥ, സംഭാഷണം എന്നിവ നിര്‍വഹിച്ച ചിത്രം പോപ് മീഡിയയുടെ ബാനറിലാണ് നിര്‍മ്മിച്ചത്. ഇടുക്കി, ഗോവ എന്നിവിടങ്ങളിലായാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്.
'എന്നാലും എന്റെ അളിയാ' എന്ന ചിത്രത്തിന് ശേഷം അമൃത മേനോന്‍ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'എല്‍'ന്റെ ടീസര്‍ പ്രേക്ഷക പ്രീതിക്കൊപ്പം നിരൂപക പ്രശംസയും നേടിയിരുന്നു. റിലീസ് ചെയ്ത് നിമിഷങ്ങള്‍ക്കുള്ളില്‍ ലക്ഷക്കണക്കിന് ആളുകളാണ് ടീസര്‍ യൂ ട്യൂബില്‍ കണ്ടത്. മികച്ച സാങ്കേതിക തികവോടെയാണ് ചിത്രം എത്തുന്നത്. മലയാളത്തിലെ പ്രഗത്ഭരായ സംഗീതജ്ഞരോടൊപ്പം പ്രവര്‍ത്തിച്ച സംഗീതസംവിധായകനായ ബ്ലെസ്സണ്‍ തോമസ് ആദ്യമായി സ്വതന്ത്ര സംവിധായകനായി ഗാനങ്ങളും പശ്ചാത്തല സംഗീതവും ഒരുക്കുന്ന സിനിമയാണ് 'എല്‍'- അണിയറ പ്രവര്‍ത്തകര്‍ പറയുന്നു
ഛായാഗ്രഹണം: അരുണ്‍കുമാര്‍, ചിത്രസംയോജനം: സൂരജ് അയ്യപ്പന്‍, സൗണ്ട് മിക്‌സിംഗ്: ഹാപ്പി ജോസ്, പ്രൊജക്റ്റ് ഡിസൈന്‍ & കളര്‍ ഗ്രേഡിംഗ്: ബെന്‍ കാച്ചപ്പിള്ളി, കലാസംവിധാനം: ഷിബു, വസ്ത്രാലങ്കാരം: സുല്‍ഫിയ മജീദ്, മേക്കപ്പ്: കൃഷ്ണന്‍, പോസ്റ്റര്‍ ഡിസൈന്‍: എസ് കെ ഡി ഡിസൈന്‍ ഫാക്ടറി, പിആര്‍ഒ: പി ആര്‍ സുമേരന്‍.
Content Highlights: shoji sebastian, L movie release, Theater