'അതിരടി'യിലെ ആൽഫാ മെയിൽ വിവി; നടൻ ഷേർഷാ ഷെരീഫ് വിവാഹിതനായി, വധു നിത്യ സോളമൻ

നടനും തിരക്കഥാകൃത്തുമായ ഷേർഷാ ഷെരീഫ് വിവാഹിതനായി. നിത്യ സോളമൻ ആണ് വധു. കുടുംബവും അടുത്ത സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം.
ടൊവിനോ തോമസ്- ബേസിൽ ജോസഫ് ചിത്രം 'അതിരടി'യിലൂടെ ശ്രദ്ധേയനാണ് ഷേർഷ ഷെരീഫ്. ചിത്രത്തിൽ ആൽഫാ മെയിൽ വിവി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. ഗൗരി ജി. കിഷൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ലിറ്റിൽ മിസ് റാവുത്തർ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്താണ്. ചിത്രത്തിൽ നായകനായും ഷേർഷാ ഷെരീഫ് എത്തി.
'ബാഡ് ബോയ്‌സ്', 'നിഴൽ', 'മൂൺവാക്ക്', 'മധുവിധു', 'ഹൃദയം' ഉൾപ്പെടെയുള്ള ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. രഞ്ജിത്തിന്റെ സംവിധാനത്തിൽ പുറത്തിറങ്ങുന്ന 'ലോ ആൻഡ് ഓർഡർ' ആണ് ഏറ്റവും പുതിയ ചിത്രം.
ഇൻസ്റ്റഗ്രാം വഴിയാണ് ഷേർഷാ ഷെരീഫ് വിവാഹവിവരം അറിയിച്ചത്. 'വ്യത്യസ്ത പാതകൾ, പ്രാർഥനകൾ. ഒരു പ്രണയം. വിവാഹിതരായി. സർക്കാരിന് നന്ദി. 'സ്വാതന്ത്ര്യദിനത്തിൽ ഒരു പോരാളി ഓഫീഷ്യലായി എന്റെ കൂടെ കൂടി. കുടുംബത്തിനും സുഹൃത്തുക്കൾക്കും നന്ദി', ഷേർഷാ ഷെരീഫ് ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
നവദമ്പതിമാർക്ക് ആശംസയുമായി പ്രമുഖരെത്തി. നടനും സംവിധായകനുമായ ബേസിൽ ജോസഫ്, സംവിധായകൻ കൃഷാന്ദ്, നടിമാരായ നിഖില വിമൽ, കല്യാണി പണിക്കർ എന്നിവർ ആശംസ അറിയിച്ചു.
Content Highlights: Actor and screenwriter Shersha Sherief has officially tied the knot with Nithya Solomon in an intimate ceremony. The wedding was a simple event attended solely by close family members and intimate friends. Shersha gained widespread recognition for playing the character 'Alpha Male Vivi' in the movie Athiradi alongside Tovino Thomas and Basil Joseph. He also scripted and played the male lead in Little Miss Rawther, besides acting in movies like Hridayam and the upcoming Law & Order. The actor announced the news via Instagram on Independence Day, receiving warm congratulations from celebrities like Basil Joseph and Nikhila Vimal.