ശശി ശേഖർ വെമ്പതി സെൻസർ ബോർഡ് ചെയർമാൻ

#സ്വന്തം ലേഖകൻ
ശശി ശേഖർ വെമ്പതി | Photo: Facebook/ IIT Bombay
ശശി ശേഖർ വെമ്പതി | Photo: Facebook/ IIT Bombay

ന്യൂഡൽഹി: സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (സി.ബി.എഫ്.സി.) ചെയർമാനായി ശശി ശേഖർ വെമ്പതിയെ കേന്ദ്ര സർക്കാർ നിയമിച്ചു. മൂന്നുവർഷത്തേക്കാണ് നിയമനം.

ബോംബെ ഐ.ഐ.ടി.യിലെ പൂർവവിദ്യാർഥിയും എഴുത്തുകാരനും മാധ്യമരംഗത്തെ വിദഗ്ധനുമായ ശശി ശേഖർ പ്രസാർ ഭാരതിയുടെ മുൻ സി.ഇ.ഒ. ആണ്. പ്രസൂൺ ജോഷിയുടെ പകരക്കാരനായാണ് പുതിയ പദവിയിലെത്തിയത്. പ്രസൂൺ ജോഷിയെ ഈയിടെ പ്രസാർ ഭാരതി ചെയർമാനായി നിയമിച്ചിരുന്നു.

Content Highlights: Shashi Shekhar Vempati appointed as the new CBFC Chairman. Appointment tenure set for three years. Succeeds Prasoon Joshi in the role. Vempati is a former CEO of Prasar Bharati and an IIT Bombay alumnus