ജാനുവിന്റെയും റാമിന്റെയും കഥ ഇനി തെലുങ്കിൽ | ടീസര്‍ കാണാം

വിജയ് സേതുപതിയും തൃഷയും അഭിനയിച്ച് 2018 ല്‍ പുറത്തു വന്ന തമിഴ് ചിത്രമാണ് 96. ഒരു വര്‍ഷം കടന്നു പോയെങ്കിലും ചിത്രത്തിന്റെ ആരവങ്ങള്‍ ഇനിയും നിലയ്ക്കുന്നില്ല. കഴിഞ്ഞ വര്‍ഷമിറങ്ങിയ കന്നഡ റീമേക്കിനു ശേഷം തെലുങ്ക് പതിപ്പാണ് ഇപ്പോള്‍ വീണ്ടും ചര്‍ച്ചയാകുന്നത്. തെലുങ്കു പതിപ്പിന്റെ ടീസര്‍ പുറത്തിറങ്ങി.
ഷെര്‍വാനന്ദും സാമന്തയുമാണ് തെലുങ്കില്‍ പ്രണയജോടികളാകുന്നത്. റാം, ജാനു എന്നീ കഥാപാത്രങ്ങളായാണ് ഇരുവരും അഭിനയിക്കുന്നത്. ചിത്രത്തിന്റെ പേരും ജാനു എന്നു തന്നെ. സംവിധാനം ചെയ്യുന്നത് സി പ്രേംകുമാറും സംഗീതം നല്‍കുന്നത് ഗോവിന്ദ് വസന്തയും. കുട്ടിജാനുവായി ഗൗരി കിഷനും സിനിമയിലെത്തുന്നുണ്ട്. രാജു, ശിരിഷ് എന്നിവരാണ് നിര്‍മാണം.
Content Highlights : Sharwanand, Samantha in 96 telugu remake teaser C Premkumar Govind Vasantha
Content Highlights: