ശാന്തി കൃഷ്ണയുടെ പിതാവ് അന്തരിച്ചു

ബെംഗളൂരു: നടി ശാന്തികൃഷ്ണയുടെ പിതാവ് ആർ. കൃഷ്ണൻ (92) അന്തരിച്ചു. തിങ്കളാഴ്ച രാവിലെ 8.45 ന് ബെംഗളൂരുവിലെ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.
വൃക്ക സംബന്ധമായ പ്രശ്നങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു. പിന്നീട് കോവിഡ് പിടിപ്പെട്ടു. ഇതെ തുടർന്നാണ് ആരോഗ്യനില വഷളായത്.
കോവിഡ് പ്രോട്ടോകോൾ അനുസരിച്ചായിരിക്കും സംസ്കാരം ചടങ്ങുകൾ നടക്കും. കെ.ശാരദയാണ് ഭാര്യ. സംവിധായകൻ സുരേഷ് കൃഷ്ണ മൂത്ത മകനാണ്.
Content Highlights: Shanthi krishna actor's father R Krishnan passed away
Content Highlights: