ഷൂട്ടിനിടയില്‍ ഷാരൂഖ് ഖാന്‍ പറഞ്ഞു, ഈ വീട് ഞാന്‍ ഒരിക്കല്‍ വാങ്ങും; ലൊക്കേഷനിലെ ബംഗ്ലാവ് ‘മന്നത്’ ആയ കഥ

ഷാരൂഖ് ഖാന്‍ എന്ന നടനെ പോലെ തന്നെ അദ്ദേഹത്തിന്റെ ആരാധകര്‍ക്ക് ഏറെ പരിചിതമായ ഒന്നാണ് താരത്തിന്റെ ബംഗ്ലാവും. മന്നത്ത് എന്ന പേരില്‍ അറിയപ്പെടുന്ന ഈ ബംഗ്ലാവിന് വലിയ ഫാന്‍ ബെയ്‌സാണുള്ളത്. എന്നാല്‍, ഈ ബംഗ്ലാവ് മന്നത്ത് ആയി മാറിയതിന്റെ കഥയാണ് ഇപ്പോള്‍ നവമാധ്യമങ്ങളില്‍ നിറയുന്നത്. ഷാരൂഫ് ഖാന്റെ ഏറ്റവും മികച്ച ചിത്രങ്ങളില്‍ ഒന്നായ ‘യെസ് ബോസ്’ എന്ന സിനിമയിലെ ‘ചാന്ദ് താരെ’ എന്ന ഗാനം ചിത്രീകരിച്ച ബംഗ്ലാവാണ് പില്‍കാലത്ത് മന്നത് എന്ന ഷാരൂഖ് ഖാന്റെ സ്വന്തം ബംഗ്ലാവായി മാറിയത്.
‘മൈ നെയിം ഈസ് ഖാന്‍’ എന്ന സിനിമയുടെ പ്രചാരണത്തിനിടെ ഫര്‍ഹാന്‍ അക്തറുമായി അദ്ദേഹം നടത്തിയ ഒരു പഴയ അഭിമുഖത്തില്‍ നിന്നാണ് അന്നത്തെ ബംഗ്ലാവ് ഇന്ന് കാണുന്ന മന്നത്ത് ആയതിന് പിന്നിലെ കഥ ഷാരൂഖ് ഖാന്‍ വെളിപ്പെടുത്തിയത്. എന്നെ വളരെയേറെ ആകര്‍ഷിക്കുന്ന എന്തെങ്കിലും കണ്ടാല്‍, ഇത് ഞാന്‍ വാങ്ങിക്കുമെന്ന് ഞാന്‍ സ്ഥിരമായി എനിക്കൊപ്പമുള്ള സഹതാരങ്ങളോട് പറയാറുണ്ടായിരുന്നു. അതുപോലെ ഷൂട്ടിങ്ങിനിടെ ഈ ബംഗ്ലാവും ഒരുകാലത്ത് വാങ്ങുമെന്ന് കൂടെയുണ്ടായിരുന്ന നടിമാരോട് പറഞ്ഞിരുന്നു.
സൗന്ദര്യം കൊണ്ട് പിടിച്ചുനില്‍ക്കാന്‍ സാധിക്കില്ലെന്ന് തോന്നുന്ന സാഹചര്യങ്ങളില്‍ എനിക്കൊപ്പം അഭിനയിക്കുന്ന നടിമാരുടെ മുന്നില്‍ ആളാകാന്‍ വേണ്ടിയാണ് ഞാന്‍ ഇങ്ങനെയുള്ള ഡയലോഗുകളൊക്കെ പറയാറുള്ളതെന്നാണ് ഷാരൂഖ് ഖാന്‍ ഹാസ്യരൂപേണ ഫര്‍ഹാന്‍ അക്തറിനോട് പറഞ്ഞത്. എന്നാല്‍, ഷൂട്ടിങ്ങിനിടെ തന്നെ ഈ ബംഗ്ലാവ് തനിക്ക് ഏറെ ഇഷ്ടപ്പെട്ടിരുന്നുവെന്നും ഷാരൂഖ് ഖാന്‍ പറയുന്നുണ്ട്. ഈ ബംഗ്ലാവ് ഇഷ്ടമാകാനുണ്ടായ കാരണവും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്.
ഞാന്‍ ഡല്‍ഹിയിലാണ് ജനിച്ച് വളര്‍ന്നത്. ഡല്‍ഹിയിലെ മിക്ക ആളുകളും സ്വന്തമായി ബംഗ്ലാവുകള്‍ ഉണ്ടായിരുന്നവരാണ്. ഇത് പൊങ്ങച്ചം കാണിക്കാനൊന്നുമായിരുന്നില്ല, അതാണ് അവിടെയുള്ള ആളുകളുടെ രീതി. അപ്പാര്‍ട്ട്‌മെന്റും ഫ്‌ളാറ്റുമൊന്നും ഡല്‍ഹികാര്‍ക്ക് താത്പര്യമില്ലായിരുന്നു. ഒരു സാധാരണ കുടുംബമാണെങ്കിലും ഞങ്ങള്‍ക്കും ഒരു ബംഗ്ലാവ് ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ മുംബൈയില്‍ എത്തിയപ്പോള്‍ എപ്പോഴെങ്കിലും ഒരു വീട് വാങ്ങുകയാണെങ്കില്‍ അത് അല്‍പ്പം വലുതും വിശാലവുമായിരിക്കണമെന്ന് തീരുമാനിച്ചതെന്നാണ് ഷാരൂഖ് ഖാന്‍ പറഞ്ഞത്.
ഷാരൂഖ് ഖാന്‍ മന്നത്ത് സ്വന്തമാക്കിയതുമായി ബന്ധപ്പെട്ട ഓര്‍മകള്‍ യെസ് ബോസ് എന്ന സിനിമ സംവിധാനം ചെയ്ത അസീസ് മിര്‍സയും ഒരു റേഡിയോ ഇന്റര്‍വ്യൂവില്‍ മുമ്പ് പങ്കുവെച്ചിരുന്നു. കഫേ സീസൈഡിന് സമീപത്ത് വെച്ച് ഒരു പാട്ട് സീന്‍ ചിത്രീകരിക്കുമ്പോഴാണ് ഷാരൂഖ് മന്നത്ത് സ്വന്തമാക്കിയ വിവരം എന്നോട് പറയുന്നത്. അസീസ് ഞാന്‍ ഈ വീട് വാങ്ങിയെന്നാണ് മന്നത്തിനെ ചൂണ്ടി ഷാരൂഖ് അന്ന് പറഞ്ഞത്. പിന്നീട് മുനിസിപ്പാലിറ്റിയും ചില ആളുകളുമായുമൊക്കെയുള്ള പ്രശ്‌നങ്ങള്‍ക്ക് ശേഷമാണ് ആ വീട് അദ്ദേഹത്തിന്റെ കൈയില്‍ എത്തിയതെന്നും അസീസ് പറഞ്ഞു.
Content Highlights: Discover the captivating story behind Shah Rukh Khan`s iconic mansion, Mannat. Learn how a film shoot for `Yes Boss` sparked his desire to own this dream bungalow. Read more!