ഷാരൂഖ് ഖാന്റെ വസതി 'മന്നത്തി'ൽ എട്ടടി നീളമുള്ള ചേര; പിടികൂടി തുറന്നുവിട്ടു

#Movies Desk
മന്നത്, ഷാരൂഖ് ഖാന്റെ വീട്ടിൽനിന്ന് പിടികൂടിയ ചേര | Photo: PTI, Screen grab/ X: Mumbai Samachar Official
മന്നത്, ഷാരൂഖ് ഖാന്റെ വീട്ടിൽനിന്ന് പിടികൂടിയ ചേര | Photo: PTI, Screen grab/ X: Mumbai Samachar Official

ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മുംബൈ ബാന്ദ്ര വെസ്റ്റിലെ വസതി ‘മന്നത്തി’ലെ വളപ്പിൽ ചേരയെ കണ്ടെത്തി. തിങ്കളാഴ്ചയായിരുന്നു സംഭവം.

പാമ്പുപിടിത്തക്കാരനായ വിക്കി ദുബെ സ്ഥലത്തെത്തി എട്ടടി നീളമുള്ള ചേരയെ പിടികൂടി. തുടർന്ന് വനംവകുപ്പിന്റെ നിർദേശങ്ങൾ പാലിച്ച് സ്വാഭാവിക വാസസ്ഥലത്തേക്ക് തുറന്നുവിട്ടു.

‘മന്നത്തി’ലെ മുറ്റവും പുൽത്തകിടിയും ചേർന്ന സ്ഥലത്താണ് പാമ്പിനെ കണ്ടത്. തുടർന്ന് വിക്കി ദുബെ വിവരം വനംവകുപ്പ് റൗണ്ട് ഓഫീസറെയും താനെയിലെ മുംബൈ റേഞ്ച് ഓഫീസിനെയും അറിയിച്ചു.

Content Highlights: An eight-foot-long Indian rat snake was spotted inside the premises of Bollywood superstar Shah Rukh Khan's luxury residence, 'Mannat,' in Bandra West, Mumbai. The incident occurred on Monday in the front lawn area of the actor's iconic mansion. Upon noticing the snake, snake catcher Vicky Dubey was immediately called to the spot to handle the situation safely. The forest department officials, including the round officer and the Mumbai Range officer in Thane, were promptly alerted about the rescue operation. Following the standard safety protocols of the forest department, the captured snake was later released back into its natural habitat without harm.