വിനായക് ശശികുമാറിന്റെ തിരക്കഥ,ജീത്തു ജോസഫ് ഷോ റണ്ണർ;’സീക്രട്ട് സ്റ്റോറീസ്: റോസ്ലിൻ’ ട്രെയ്ലർ പുറത്ത്

ജിയോ ഹോട്‌സ്റ്റാറിന്റെ ഏറ്റവും പുതിയ വെബ് സീരീസ് 'സീക്രട്ട് സ്റ്റോറീസ്: റോസ്ലിൻ' ട്രെയ്ലർ പുറത്ത്. ചിത്രം ഫെബ്രുവരി 27-ന് സ്ട്രീമിങ് ആരംഭിക്കും. പ്രശസ്ത ഗാനരചയിതാവ് വിനായക് ശശികുമാർ ആദ്യമായി തിരക്കഥ എഴുതിയ സീരീസിന്റെ ഷോ റണ്ണർ മലയാളത്തിന്റെ പ്രിയ സംവിധായകൻ ജീത്തു ജോസഫാണ്. സുമേഷ് നന്ദകുമാർ സംവിധാനം ചെയ്തിരിക്കുന്ന സീരീസ് നിർമിച്ചിരിക്കുന്നത് സെൻട്രൽ അഡ്വർടൈസിങ്ങിന്റെ ബാനറിൽ മാത്യു ജോർജാണ്.
റോസ്ലിൻ എന്ന പെൺകുട്ടിയുടെ ജീവിതത്തിൽ അപ്രതീക്ഷിതമായി സംഭവിക്കുന്ന ഉദ്വേഗഭരിതമായ നിമിഷങ്ങളാണ് സീരീസിന്റെ ഇതിവൃത്തം. സഞ്ജന ദിപു, മീന, വിനീത്, ഹക്കിം ഷാ തുടങ്ങിയവരാണ് പ്രധാനവേഷങ്ങളിൽ അഭിനയിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ബംഗാളി, മറാഠി എന്നീ ഏഴ് ഭാഷകളിലാണ് 'സീക്രട്ട് സ്റ്റോറീസ്: റോസ്ലിൻ' സ്ട്രീം ചെയ്യുന്നത്.
പി.എം. ഉണികൃഷ്ണൻ ഛായാഗ്രഹണം നിർവ്വഹിച്ച വെബ് സീരീസിന്റെ എഡിറ്റിങ് റിയാസ് കെ. ബദറാണ്. സംഗീതം വിഷ്ണു ശ്യാം. പിആർഓ: റോജിൻ കെ റോയ്.
Content Highlights: Trailer for `Secret Stories: Roslin`, a new web series on Jio Hotstar, is here! Written by Vinayak Sasikumar & showrun by Jeethu Joseph