'നമ്മള്‍ ഏത് സിനിമയാ കാണാന്‍ പോകുന്നേ...'; 'സര്‍ക്കീട്ട്' ട്രെയ്ലര്‍ പുറത്തിറങ്ങി

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ആസിഫ് അലിയെ നായകനാക്കി താമര്‍ സംവിധാനം ചെയ്യുന്ന 'സര്‍ക്കീട്ട്' എന്ന ചിത്രത്തിന്റെ ട്രെയ്ലര്‍ പുറത്തിറങ്ങി. ഒരു ഫീല്‍ ഗുഡ് ഇമോഷണല്‍ സിനിമയാകും 'സര്‍ക്കീട്ട്' എന്ന സൂചനയാണ് ട്രെയ്ലര്‍ നല്‍കുന്നത്. ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളായ ആമീറിനെയും ജെഫ്റോണിനെയും അവതരിപ്പിക്കുന്നത് ആസിഫ് അലിയും ബാലതാരം ഓര്‍ഹാനുമാണ്. ഇരുവരുടെയും സൗഹൃദ ബന്ധത്തിന്റെ കഥ പറയുന്ന ചിത്രമാണ് 'സര്‍ക്കീട്ട്'. കഥാപാത്രങ്ങളുടെ സൗഹൃദ ബന്ധവും ഇമോഷന്‍സും ട്രെയ്‌ലറില്‍ വ്യക്തമാണ്. ഗോവിന്ദ് വസന്തയുടെ സംഗീതവും എടുത്ത് പറയേണ്ട ഘടകമാണ്. മെയ് എട്ടിന് ലോകമെമ്പാടുമുള്ള തീയേറ്ററുകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും.

കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളായി 'കിഷ്‌കിന്ധാകാണ്ഡം', 'രേഖാചിത്രം' എന്നീ ബ്ലോക്ക് ബസ്റ്റര്‍ സിനിമകള്‍ക്ക് ശേഷം ആസിഫ് അലി നായകനാകുന്ന 'സര്‍ക്കീട്ട്' ഏറെ പ്രതീക്ഷകള്‍ സമ്മാനിക്കുന്ന സിനിമയാണ്. മികച്ച അഭിപ്രായത്തോടെ പ്രേക്ഷകര്‍ ഏറ്റെടുത്ത 'പൊന്‍മാന്‍' എന്ന ചിത്രത്തിന് ശേഷം അജിത് വിനായക ഫിലിംസ് വിത്ത് ആക്ഷന്‍ ഫിലിംസിന്റെ ബാനറില്‍ വിനായക അജിത്, ഫ്‌ളോറിന്‍ ഡൊമിനിക്ക് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രമാണിത്. താമര്‍ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന 'സര്‍ക്കീട്ടി'ല്‍ ബാലതാരം ഒര്‍ഹാനും പ്രധാന വേഷം ചെയ്യുന്നു.

പ്രേക്ഷകരും നിരൂപകരും ഒരുപോലെ പ്രശംസിച്ച 'ആയിരത്തൊന്നു നുണകള്‍' എന്ന ചിത്രത്തിന് ശേഷം താമര്‍ ഒരുക്കുന്ന 'സര്‍ക്കീട്ടി'ല്‍ ദിവ്യ പ്രഭയാണ് നായികാ വേഷം ചെയ്യുന്നത്. പൂര്‍ണ്ണമായും ഗള്‍ഫ് രാജ്യങ്ങളില്‍ ചിത്രീകരിച്ച 'സര്‍ക്കീട്ട്', യുഎഇ, ഷാര്‍ജ, റാസല്‍ ഖൈമ, ഫുജൈറ എന്നിവിടങ്ങളിലായി 40 ദിവസം കൊണ്ടാണ് പൂര്‍ത്തിയാക്കിയത്. 

അടുത്തിടെ ത്രില്ലര്‍ ചിത്രങ്ങളിലൂടെ സൂപ്പര്‍ വിജയങ്ങള്‍ സ്വന്തമാക്കിയ ആസിഫ് അലി, 'സര്‍ക്കീട്ടി'ലൂടെ ഒരു ഫീല്‍ ഗുഡ് ഫാമിലി ഡ്രാമയുമായാണ് എത്തുന്നത്. ആസിഫ് അലി, ബാലതാരം ഓര്‍ഹാന്‍ എന്നിവരെ കൂടാതെ ദിവ്യ പ്രഭ, ദീപക് പറമ്പോള്‍, രമ്യ സുരേഷ്, പ്രശാന്ത് അലക്സാണ്ടര്‍, സ്വാതിദാസ് പ്രഭു, സുധീഷ് സ്‌കറിയ, ഗോപന്‍ അടാട്ട്, സിന്‍സ് ഷാന്‍, പ്രവീണ്‍ റാം എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഗംഭീര പ്രേക്ഷക- നിരൂപക ശ്രദ്ധ നേടിയ താമറിന്റെ ആദ്യ ചിത്രം 'ആയിരത്തിയൊന്നു നുണകള്‍' നേരിട്ടുള്ള ഒടിടി റിലീസായി സോണി ലൈവിലാണ് സ്ട്രീം ചെയ്തത്. അന്താരാഷ്ട്ര ചലച്ചിത്രോത്സവമായ ഐഎഫ്എഫ്‌കെയില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നു.

ഛായാഗ്രഹണം: അയാസ് ഹസന്‍, സംഗീതം: ഗോവിന്ദ് വസന്ത, എഡിറ്റര്‍: സംഗീത് പ്രതാപ്, പ്രൊജക്റ്റ് ഡിസൈനര്‍: രഞ്ജിത് കരുണാകരന്‍, കലാസംവിധാനം: വിശ്വനാഥന്‍ അരവിന്ദ്, വസ്ത്രാലങ്കാരം: ഇര്‍ഷാദ് ചെറുകുന്ന്, മേക്കപ്പ്: സുധി, ലൈന്‍ പ്രൊഡക്ഷന്‍: റഹിം പി.എം.കെ, പോസ്റ്റര്‍ ഡിസൈന്‍: ആനന്ദ് രാജേന്ദ്രന്‍ (ഇല്ലുമിനാര്‍ട്ടിസ്റ്റ് ക്രീയേറ്റീവ്‌സ്), സ്റ്റില്‍സ്: എസ്.ബി.കെ. ഷുഹൈബ്, സിങ്ക് സൗണ്ട്: വൈശാഖ്, പിആര്‍ഒ: വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാര്‍.

Content Highlights: Asif Ali, Thamar KV movie Sarkeet official trailer released