അയാളെ അങ്ങനെയൊന്നും പിടിക്കാനാവില്ല, വേഷപ്രച്ഛന്നതയുടെ മാസ്റ്ററാണയാൾ ; 'സർദാർ' ട്രെയിലർ

സർദാർ സിനിമയുടെ പോസ്റ്റർ | ഫോട്ടോ: www.facebook.com/sikarthi
സർദാർ സിനിമയുടെ പോസ്റ്റർ | ഫോട്ടോ: www.facebook.com/sikarthi

കാർത്തി നായകനാകുന്ന പുതിയ ചിത്രം 'സർദാറി'ന്റെ ട്രെയിലർ പുറത്തിറങ്ങി. കാർത്തിയുടെ സിനിമാ കരിയറിലെ ഏറ്റവും വലിയ മുടക്കുമുതലുള്ള ചിത്രം പി.എസ് മിത്രനാണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കുന്നതും മിത്രൻ തന്നെയാണ്. 

റാഷി ഖന്ന, രജീഷ വിജയൻ എന്നിവരാണ് നായികമാരായി എത്തുന്നത്. ബോളിവുഡ് നടൻ ചങ്കി പാണ്ഡെയും പ്രധാനവേഷത്തിലുണ്ട്. ഒരു സ്‍പൈ ആക്ഷൻ ചിത്രമായിരിക്കും 'സർദാർ' എന്നാണ് ട്രെയിലർ നൽകുന്ന സൂചന.  വിദേശ രാജ്യങ്ങളിലടക്കമായിരുന്നു 'സർദാർ' ചിത്രീകരിച്ചത്.

ജി വി പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. റൂബനാണ് ചിത്ര സംയോജനം നിർവഹിക്കുന്നത്.  ജോർജ് സി വില്യംസാണ് ഛായാഗ്രാഹണം. പ്രിൻസ് പിക്ചേഴ്‍സിന്റെ ബാനറിൽ എസ് ലക്ഷ്‍മൺ കുമാറാണ് ചിത്രം നിർമിക്കുന്നത്. ഫോർച്യൂൺ സിനിമാസാണ് ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത്.

Content Highlights: sardar trailer, karthi new movie releasing this diwali