കാർത്തിയുടെ ബിഗ് ബജറ്റ് ചിത്രം, സ്പൈ ആക്ഷൻ ത്രില്ലറായി 'സർദാർ' ദീപാവലിക്ക്

കാർത്തി നായകനാകുന്ന പുതിയ ചിത്രമാണ് 'സർദാർ'. കാർത്തിയുടെ സിനിമ കരിയറിലെ ഏറ്റവും വലിയ മുടക്കുമുതലുള്ള ചിത്രം പി.എസ് മിത്രനാണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കുന്നതും മിത്രൻ തന്നെയാണ്. 'സർദാർ'ന്റെ പുതിയൊരു അപ്ഡേറ്റ് വന്നിരിക്കുകയാണിപ്പോൾ.
'സർദാറി'ന്റെ കേരള വിതരണവകാശം ഫോർച്യൂൺ സിനിമാസ് സ്വന്തമാക്കി എന്നതാണാ വാർത്ത. നേരത്തെ വിജയുടെ മാസ്റ്റർ, കാർത്തിയുടെ സുൽത്താൻ എന്നീ ചിത്രങ്ങൾ കേരളത്തിൽ വിതരണം ചെയ്തതും ഫോർച്യൂൺ ആയിരുന്നു. ഉദയനിധി സ്റ്റാലിന്റെ റെഡ് ജയന്റ് മൂവീസ് ആണ് തമിഴ്നാട്ടിലെ തിയറ്റർ അവകാശം സ്വന്തമാക്കിയത്.
റാഷി ഖന്ന, രജീഷ വിജയൻ എന്നിവരാണ് ചിത്രത്തിൽ നായികമാരായി എത്തുന്നത്. ബോളിവുഡ് നടൻ ചങ്കി പാണ്ഡെയും ചിത്രത്തിൽ പ്രധാനവേഷത്തിലുണ്ട്. ഒരു സ്പൈ ആക്ഷൻ ചിത്രമായിരിക്കും 'സർദാർ'. വിദേശ രാജ്യങ്ങളിലടക്കമായിരുന്നു 'സർദാർ' ഷൂട്ട് ചെയ്തത്.
ദീപാവലിക്ക് പ്രദർശനത്തിനെത്തുമെന്ന് അറിയിച്ചിരിക്കുന്ന ചിത്രവുമായി റെഡ് ജയന്റ് മൂവീസും കൈകോർക്കുന്നതോടെ വലിയ പ്രതീക്ഷകളിലാണ് എല്ലാവരും. ജി വി പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. റൂബനാണ് ചിത്ര സംയോജനം നിർവഹിക്കുന്നത്. ജോർജ് സി വില്യംസാണ് ഛായാഗ്രാഹണം. പ്രിൻസ് പിക്ചേഴ്സിന്റെ ബാനറിൽ എസ് ലക്ഷ്മൺ കുമാറാണ് ചിത്രം നിർമിക്കുന്നത്. പി.ആർ.ഒ: പി.ശിവപ്രസാദ്
Content Highlights: sardar movie, karthi, rashi khanna and rajisha vijayan