സായ് ദുര്‍ഗ തേജ്- രോഹിത് കെ.പി ചിത്രം 'സാംബരാല യേതിഗട്ട്' ഗ്ലിംപ്‌സ് പുറത്ത്

സായ് ദുര്‍ഗ തേജ് നായകനാവുന്ന രോഹിത് കെ.പി. ചിത്രത്തിന്റെ ഗ്ലിംപ്‌സ് വീഡിയോ പുറത്ത്. സായ് ദുര്‍ഗ തേജിന്റെ ജന്മദിനം പ്രമാണിച്ചാണ് 'അസുര ആഗമന' എന്ന ടൈറ്റിലോടെ ഗ്ലിംപ്‌സ് വീഡിയോ പുറത്തുവിട്ടത്. എസ്‌വൈജി (സാംബരാല യേതിഗട്ട്) എന്ന് പേരിട്ടിരിക്കുന്ന ചിത്രം 'വിരൂപാക്ഷ', 'ബ്രോ' എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം സായ് ദുര്‍ഗ തേജ് നായകനായെത്തുന്ന ചിത്രമാണ്.
125 കോടി രൂപ ബജറ്റിലാണ് ബ്രഹ്‌മാണ്ഡ ആക്ഷന്‍ ചിത്രം നിര്‍മിക്കുന്നത്. പ്രൈംഷോ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ കെ. നിരഞ്ജന്‍ റെഡ്ഡിയും ചൈതന്യ റെഡ്ഡിയും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. പാന്‍ ഇന്ത്യ സെന്‍സേഷണല്‍ ബ്ലോക്ക്ബസ്റ്റര്‍ 'ഹനുമാന്' ശേഷം ഇവര്‍ നിര്‍മിക്കുന്ന ചിത്രം കൂടിയാണിത്. ഐശ്വര്യ ലക്ഷ്മിയാണ് വമ്പന്‍ പീരിയഡ്- ആക്ഷന്‍ ഡ്രാമയിലെ നായിക.
തെലുങ്ക്, തമിഴ്, ഹിന്ദി, കന്നഡ, മലയാളം എന്നീ ഭാഷകളില്‍ പാന്‍- ഇന്ത്യ റിലീസിനായി ആണ് ചിത്രം ഒരുങ്ങുന്നത്. ജഗപതി ബാബു, സായ് കുമാര്‍, ശ്രീകാന്ത്, അനന്യ നാഗല്ല, രവി കൃഷ്ണ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.
രചന, സംവിധാനം: രോഹിത് കെ.പി, നിര്‍മാതാക്കള്‍: കെ. നിരഞ്ജന്‍ റെഡ്ഡി, ചൈതന്യ റെഡ്ഡി, ബാനര്‍: പ്രൈംഷോ എന്റര്‍ടെയ്ന്‍മെന്റ്, ഛായാഗ്രഹണം: വെട്രിവെല്‍ പളനിസ്വാമി, സംഗീതം: ബി അജനീഷ് ലോക്‌നാഥ്, എഡിറ്റിങ്: നവീന്‍ വിജയകൃഷ്ണ, പ്രൊഡക്ഷന്‍ ഡിസൈനര്‍: ഗാന്ധി നാടികുടികര്‍, കോസ്റ്റ്യൂം ഡിസൈനര്‍: അയിഷ മറിയം, മാര്‍ക്കറ്റിങ്: ഹാഷ്ടാഗ് മീഡിയ, പിആര്‍ഒ: ശബരി.
Content Highlights: Sai Durgha Tej’s Glimpse From Sambarala Yetigattu (SYG) Is Out