ഇതൊരു അപകടം പിടിച്ച കളി; ത്രില്ലടിപ്പിച്ച് 'സമാറ' ട്രെയ്‌ലര്‍

റഹ്മാന്‍ നായകനായി എത്തുന്ന 'സമാറ ' എന്ന ചിത്രത്തിലെ ഒഫീഷ്യല്‍ ട്രെയിലര്‍ പുറത്തിറങ്ങി. പുതുമുഖ സംവിധായാകന്‍ ചാള്‍സ് ജോസഫ് രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രം ഓഗസ്റ്റ് നാലിന് മാജിക് ഫ്രെയിംസ് തീയറ്ററുകളില്‍ എത്തിക്കും. പീകോക്ക് ആര്‍ട്ട് ഹൗസിന്റെ ബാനറില്‍ എം കെ സുഭാകരന്‍, അനുജ് വര്‍ഗ്ഗീസ് വില്ല്യാടത്ത് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രം സയന്‍സ് ഫിക്ഷന്‍ വിഭാഗത്തില്‍ പെടുന്ന ക്രൈം ത്രില്ലറാണ്.
റഹ്മാന്‍, ഭരത്,ബിനോജ് വില്ല്യ, സഞ്ജന ദിപു എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
ഹിന്ദിയില്‍ ബജ്രംഗി ഭായ്ജാന്‍, ജോളി എല്‍എല്‍ബി 2, തമിഴില്‍ വിശ്വരൂപം 2 എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ ബോളിവുഡ് താരം മീര്‍സര്‍വാര്‍, തമിഴ് നടന്‍ ഭരത് മൂത്തോന്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ സഞ്ജന ദിപു, രാഹുല്‍ മാധവ്, ബിനോജ് വില്ല്യ, ഗോവിന്ദ് കൃഷ്ണ, ടിനിജ്, ടോം സ്‌കോട്ട് തുടങ്ങിയവര്‍ക്കൊപ്പം 18 -ഓളം പുതിയ താരങ്ങളും 35 ഓളം വിദേശ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു.
കുളു- മണാലി, ധര്‍മ്മശാല, ജമ്മു കാശ്മീര്‍ എന്നിവടങ്ങളിലായാണ് ചിത്രത്തിന്റെ ഭൂരിഭാഗവും ചിത്രീകരിച്ചിരിക്കുന്നത്. ഏറെ കാലത്തിന് ശേഷം കശ്മീരിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രം കൂടിയാണ് സമാറ.
ഛായാഗ്രഹണം: സിനു സിദ്ധാര്‍ത്ഥ്, പശ്ചാത്തലസംഗീതം: ഗോപി സുന്ദര്‍, മ്യൂസിക് ഡയറക്ടര്‍ :ദീപക് വാരിയര്‍,എഡിറ്റര്‍ :ആര്‍ ജെ പപ്പന്‍, സൗണ്ട് ഡിസൈന്‍ : അരവിന്ദ് ബാബു, കോസ്റ്റ്യൂം: മരിയ സിനു. കലാസംവിധാനം രഞ്ജിത്ത് കോത്തേരി,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: വിഷ്ണു ഐക്കരശ്ശേരി, സംഘട്ടനം: ദിനേശ് കാശി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: പ്രേമന്‍ പെരുമ്പാവൂര്‍, പി ആര്‍ ഓ: മഞ്ജു ഗോപിനാഥ്. ഡിസൈനര്‍ : മാമിജോ, സ്റ്റില്‍സ്: സിബി ചീരന്‍. മാര്‍ക്കറ്റിംഗ്: ബിനു ബ്രിങ് ഫോര്‍ത്ത്. ഡിജിറ്റല്‍ പി ആര്‍: ഒബ്‌സ്‌ക്യൂറ. വിതരണം: മാജിക് ഫ്രെയിംസ്. ഓഗസ്റ്റ് 4 ന് ചിത്രം തിയ്യേറ്ററുകളില്‍ എത്തും.
Content Highlights: Samara Official Trailer Rahman,Bharat Binoj Villya,Sanjana Dipu,Charles J,Sinu S,Gopi S Deepak