കാമുകിയുടെ ലൈവ് ചാറ്റ് ഷോ, അബദ്ധത്തിൽ കുടുങ്ങി സൽമാൻ; വൈറൽ വീഡിയോ

രാജ്യത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ പൻവേലിലെ ഫാം ഹൗസിൽ സമയം ചെലവഴിക്കുകയാണ് ബോളിവുഡ് താരം സൽമാൻ ഖാൻ. ഒപ്പം കുടുംബാംഗങ്ങളും സുഹൃത്തുക്കളുമടക്കം ഇരുപതോളം പേരും കൂടെയുണ്ട്. സൽമാന്റെ കാമുകിയെന്ന് ഗോസിപ്പുകൾ പ്രചരിപ്പിക്കുന്ന റുമേനിയന്‍ ടെലിവിഷന്‍ അവതാരകയുമായ ലൂലിയ വന്റൂരും താരത്തിനൊപ്പമുണ്ട്.
ഇരുവരും ഒന്നിച്ചാണെന്ന് ആരാധകർ മനസ്സിലാക്കിയത് സൽമാന് പറ്റിയ ഒരബദ്ധം മൂലമാണ്. കഴിഞ്ഞ ദിവസം ലൈവ് ടിവി ചാറ്റ് ഷോയ്ക്കു വേണ്ടി വീട്ടിലിരുന്ന് പരിപാടി അവതരിപ്പിക്കുകയായിരുന്നു ലൂലിയ. ഇതിനിടെയാണ് സൽമാൻ ഖാൻ, ലൂലിയയുടെ പുറകിലൂടെ പ്രത്യക്ഷപ്പെട്ടത്.
ലൈവ് വിഡിയോയിൽ സല്‍മാന്‍ എത്തുന്നതും ലൂലിയയുടെ മുഖത്തെ പ്രതികരണവും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ലൂലിയയും സൽമാനും പിരിഞ്ഞുവെന്ന് ഇടയ്ക്ക് വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ അതെല്ലാം വ്യാജമാണെന്നാണ് വീഡിയോ തെളിയിക്കുന്നത്.
Content Highlights : Salman Khan sneaks up on Girlfriend Iulia Vantur during her live chat show
Content Highlights: