മൂന്നാം ദൗത്യത്തിന് തയ്യാറെടുത്ത് ടൈഗറും സംഘവും; 'ടൈഗർ 3' -യുടെ വെടിക്കെട്ട് ട്രെയ്ലർ

ടൈ​ഗർ 3-യുടെ പോസ്റ്റർ | ഫോട്ടോ: https://twitter.com/yrf
ടൈ​ഗർ 3-യുടെ പോസ്റ്റർ | ഫോട്ടോ: https://twitter.com/yrf

ൽമാൻ ഖാൻ ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ടൈ​ഗർ 3. ചിത്രത്തിന്റെ ട്രെയ്ലർ പുറത്തിറങ്ങി. യഷ് രാജ് ഫിലിംസ് യൂണിവേഴ്സിന്റെ ഭാ​ഗമായ ചിത്രത്തിൽ വലിയ താരനിരയാണുള്ളത്. കത്രീന കൈഫ് ആണ് നായിക.

ചിത്രത്തിലെ വമ്പൻ സംഘട്ടനരം​ഗത്ത് അതിഥി വേഷത്തിൽ ഷാരൂഖ് ഖാനും എത്തുന്നുണ്ട്. പഠാൻ എന്ന ചിത്രത്തിലെ കഥാപാത്രമായാണ് അദ്ദേഹമെത്തുക. ഷാരൂഖിന്റെ പഠാനിൽ ടൈ​ഗർ എന്ന കഥാപാത്രമായി സൽമാൻ ഖാൻ എത്തിയിരുന്നു. 

ഇമ്രാൻ ഹഷ്മിയാണ് വില്ലൻ വേഷത്തിൽ. രേവതിയും ടൈ​ഗർ 3-യിൽ പ്രധാനവേഷത്തിലുണ്ട്. ടൈ​ഗർ ചിത്രങ്ങളുടെ ശ്രേണിയിലെ മൂന്നാമത്തേതും യഷ് രാജ് സ്പൈ യൂണിവേഴ്സിലെ അഞ്ചാമത്തേയും ചിത്രമാണ് ടൈ​ഗർ 3. ഈ വർഷം നവംബർ 12-ന് ദീപാവലിയോടനുബന്ധിച്ച് ചിത്രം തിയേറ്ററുകളിലെത്തും.

മനീഷ് ശർമയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ശ്രീധർ രാഘവന്റേതാണ് തിരക്കഥ. അങ്കുർ ചൗധരിയുടേതാണ് സംഭാഷണങ്ങൾ. പ്രീതം സം​ഗീത സംവിധാനവും അനയ് ഓം ​ഗോസ്വാമി ഛായാ​ഗ്രഹണവും നിർവഹിക്കുന്നു. യഷ് രാജ് ഫിലിംസിന്റെ ബാനറിൽ ആദിത്യ ചോപ്രയാണ് ടൈ​ഗർ 3യുടെ നിർമാണം.

Content Highlights: salman khan new movie, tiger 3 trailer, salman khan and katrina kaif