യൂട്യൂബില്‍ 160 മില്യണ്‍ കടന്നു തരംഗമായി ' സലാര്‍ '

പ്രഭാസ് നായകനാവുന്ന ഏറ്റവും പുതിയ ബ്രഹ്‌മാണ്ഡ ചിത്രം 'സലാര്‍'ന്റെ വിവിധ ഭാഷകളില്‍ റിലീസ് ചെയ്ത ട്രെയ്‌ലര്‍ യൂട്യൂബില്‍ 160 മില്യണ്‍ കാഴ്ചക്കാരെയും കടന്ന് കത്തിപ്പടരുന്നു. ഹോംബാലെ ഫിലിംസിന്റെ പുതിയ പാന്‍ ഇന്ത്യന്‍ ചിത്രമായ ''സലാര്‍'ന്റെ ട്രെയിലര്‍ റിലീസ് ചെയ്ത് റെക്കോര്‍ഡ് വേഗത്തിലാണ് യൂട്യൂബ് ട്രെന്‍ഡിങ്ങില്‍ എത്തിയത്.
'കെജിഎഫ്' എന്ന സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റിനുശേഷം പ്രശാന്ത് നീലിന്റെ സംവിധാനത്തില്‍ റിലീസിന് തയ്യാറെടുക്കുന്ന ചിത്രമാണ് 'സലാര്‍'. ഈ മാസം 22ന് 'സലാര്‍' ലോകമൊട്ടാകെ റിലീസ് ചെയ്യും. പ്രഭാസും മലയാളികളുടെ സ്വന്തം പൃഥ്വിരാജും ഒന്നിക്കുന്നതുകൊണ്ടുതന്നെ ഇന്ത്യയൊട്ടാകെ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ്.
വര്‍ധരാജ് മന്നാര്‍ എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് എത്തുന്നത്. ആദ്യ ഭാഗമായ 'സലാര്‍- പാര്‍ട്ട് 1'- സീസ്ഫയറിലൂടെ ശത്രുക്കളായി മാറുന്ന രണ്ടു സുഹൃത്തുക്കളുടെ കഥയാണ് പറയുന്നത്.
Content Highlights: salaar trailer crossed 160 million views on YouTube, prabhas, prithviraj sukumaran, prashanth neel