'വെറുതെയല്ല ആനകൾ കൂട്ടത്തോടെ കാട്ടീന്ന് എറങ്ങണത്'; 'പാപ്പച്ചൻ ഒളിവിലാണ്' ട്രെയിലർ

ട്രെയിലറിൽ നിന്ന് | photo: screen grab
ട്രെയിലറിൽ നിന്ന് | photo: screen grab

സൈജു കുറുപ്പ് നായകനായെത്തുന്ന 'പാപ്പച്ചൻ ഒളിവിലാണ്' എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. നവാഗതനായ സിൻ്റോ സണ്ണിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തോമസ് തിരുവല്ലാ ഫിലിംസിൻ്റെ ബാനറിൽ തോമസ് തിരുവല്ലയാണ് ചിത്രം നിർമ്മിക്കുന്നത്.

മലയോര ഗ്രാമത്തിലെ സാധാരണക്കാരനായ ഒരു ലോറി ഡ്രൈവറുടെ ജീവിത്തിലൂടെയാണ് കഥ വികസിക്കുന്നത്. ഇയാളുടെ ജീവിതത്തിൽ അരങ്ങേറുന്ന സംഭവങ്ങൾ ഹൃദയസ്പർശിയായും ഉദ്വേഗജനകമായും ചിത്രത്തിൽ അവതരിപ്പിക്കുന്നുവെന്ന് അണിയറപ്രവർത്തകർ പറഞ്ഞു. 

ഇതിനകം ഏവരുടേയും ശ്രദ്ധ നേടിയ പോസ്റ്ററുകളും ടീസറും പാട്ടുകളുമാണ് സിനിമയുടേതായി പുറത്തിറങ്ങിയിട്ടുള്ളത്. സിനിമയിലേതായി സംഗീത സംവിധായകൻ ഔസേപ്പച്ചൻ ഈണമിട്ട് ഇതിനകം പുറങ്ങിയ 'മുത്തുക്കുടമാനം', 'കൈയെത്തും ദൂരത്ത്', 'പുണ്യ മഹാ സന്നിധേ' എന്നീ ഗാനങ്ങൾ സോഷ്യൽമീഡിയയിൽ ശ്രദ്ധ നേടി. 

സ്രിന്ദയും ദര്‍ശനയുമാണ് ചിത്രത്തിലെ നായികമാര്‍. അജു വർഗീസ്, വിജയരാഘവൻ, ജഗദീഷ്, ജോണി ആൻ്റണി, ശിവജി ഗുരുവായൂർ, കോട്ടയം നസീർ, ജോളി ചിറയത്ത്, വീണ നായർ തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിലുണ്ട്. കുട്ടമ്പുഴ ഭൂതത്താൻകെട്ട്, നേര്യമംഗലം ഭാഗങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം നടന്നത്. 

ബി. കെ ഹരിനാരായണനും സിന്‍റോ സണ്ണിയും ഗാനരചനയും ഔസേപ്പച്ചൻ സംഗീത സംവിധാനവും നിർവ്വഹിക്കുന്നു.  ശ്രീജിത്ത് നായറാണ് ഛായാഗ്രഹണം. എഡിറ്റിങ് - രതിൻ രാധാകൃഷ്ണൻ, കലാസംവിധാനം -വിനോദ് പട്ടണക്കാടൻ, കോസ്റ്റ്യൂം ഡിസൈൻ -സുജിത് മട്ടന്നൂർ, മേക്കപ്പ് -മനോജ് & കിരൺ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -ബോബി സത്യശീലൻ, പ്രൊഡക്ഷൻ മാനേജർ -ലിബിൻ വർഗീസ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് പ്രസാദ് നമ്പ്യാങ്കാവ്, പ്രൊഡക്ഷൻ കൺട്രോളർ- പ്രശാന്ത് നാരായണൻ. പി. ആർ. ഒ - മഞ്ജു ഗോപിനാഥ്, വാഴൂർ ജോസ്, സ്റ്റിൽസ് -അജീഷ് സുഗതൻ, മാര്‍ക്കറ്റിങ് - സ്നേക്ക്പ്ലാന്‍റ്.

Content Highlights: saiju kurup pappachan olivilanu movie trailer