റോഷന്‍ ആന്‍ഡ്രൂസിന്റെ സാറ്റര്‍ ഡെ നൈറ്റ് റിലീസ് പ്രഖ്യാപിച്ചു

സ്റ്റാന്‍ലി ഡേവിസ്, സുനില്‍, ജസ്റ്റിന്‍, അജിത്ത് ഇവര്‍ അടുത്ത സുഹൃത്തുക്കള്‍ കര്‍ണ്ണാടകത്തിലാണ് നാലുപേരും തീവ്രമായ ആത്മബന്ധമുള്ളവര്‍. ശനിയാഴ്ച്ച സായാഹ്നങ്ങള്‍ അവരുടെ ഒത്തുചേരലിന് മിക്കപ്പോഴും സാഹചര്യമൊരുങ്ങും. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന സാറ്റര്‍ഡേ നൈറ്റ് എന്ന ചിത്രത്തിലെ കഥാപാത്രങ്ങളാണിവര്‍. ഇവരെ യഥാക്രമം നിവിന്‍ പോളി, അജു വര്‍ഗീസ്, സൈജു ക്കുറുപ്പ് ,സിജു വില്‍സന്‍ എന്നിവര്‍ പ്രതിനിധീകരിക്കുന്നു.
അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത്താണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്-ഹ്യൂമര്‍, ത്രില്ലര്‍ ജോണറിലൂടെയാണ് ഈ ചിത്രത്തിന്റെ അവതരണം. റോഷന്‍ ആന്‍ഡ്രൂസിന്റെ ആദ്യത്തെ ഹ്യൂമര്‍ ചിത്രമാണിത്. നാലു ചെറുപ്പക്കാരുടെ ജീവിതം എപ്പോഴും രമ്പാകരമായിരിക്കും. ഇവിടെ അത്തരമൊരു സാഹചര്യത്തിലൂടെ നീങ്ങുമ്പോള്‍ത്തന്നെ ഒരു ഘട്ടത്തില്‍ ത്രില്ലര്‍ സ്വഭാവത്തിലേക്കു നയിക്കപ്പെടുകയാണ്. വിശാലമായ ക്യാന്‍വാസ്സില്‍ വലിയ മുതല്‍ മുടക്കോടെ അവതരിപ്പിക്കുന്ന ചിത്രമാണിത്.
യുവത്വത്തിന്റെ താളക്കൊഴുപ്പോടെ അവതരിപ്പിക്കുന്ന ഒരു ക്ലീന്‍ എന്റര്‍ടൈനര്‍ ആയിരിക്കും ഈ ചിത്രം. ബാംഗ്‌ളൂര്‍, മൈസൂര്‍, ബല്ലാരി, ചിത്രദുര്‍ഗ, തുടങ്ങിയ കര്‍ണ്ണാടകത്തിലെ സ്ഥലങ്ങളിലും ദുബായിലുമായിട്ടാണ് ഈ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായിരിക്കുന്നത്. ഗ്രേസ് ആന്റണി, സാനിയ ഇയ്യപ്പന്‍, മാളവിക, പ്രതാപ് പോത്തന്‍, വിജയ് മേനോന്‍, അശ്വിന്‍ കുമാര്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. രചന -നവീന്‍ ഭാസ്‌ക്കര്‍, സംഗീതം - ജെയ്ക്ക് ബിജോയ്‌സ്, അസ്ലംപുരയില്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.
എഡിറ്റിംഗ് -ടി.ശിവ നന്ദീശ്വരന്‍, കലാസംവിധാനം -അനീസ് നാടോടി. മേക്കപ്പ് - സജി കൊരട്ടി.കോസ്റ്റ്യം -ഡിസൈന്‍ -സുജിത് സുധാകരന്‍.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ -കെ.സി.രവി,അസ്സോസ്സിയേറ്റ് ഡയറക്ടര്‍ -ദിനേശ് മേനോന്‍. പ്രൊഡക്ഷന്‍ എക്‌സിക്കുട്ടീവ്‌സ് - ഷിഹാബ് വെണ്ണല, ആന്റണി കുട്ടമ്പുഴ.പ്രൊജക്റ്റ് ഡിസൈനര്‍ -നോബിള്‍ ജേക്കബ്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായ ഈ ചിത്രം സെപ്റ്റംബര്‍ ഇരുപത്തിയൊമ്പതിന് പ്രദര്‍ശനത്തിനെത്തുന്നു.വാഴൂര്‍ ജോസ്. ഫോട്ടോ - സലീഷ് പെരിങ്ങോട്ടുകര .
Content Highlights: Roshan Andrews star day night on September 29