കോവിഡ് പ്രതിസന്ധി; ഹോളിവുഡ് താരം കടുത്ത സാമ്പത്തിക ഞെരുക്കത്തിൽ

-
-

കോവിഡ് 19 ലോകമൊട്ടാകെയുള്ള ജനങ്ങളെ പ്രതിസന്ധിയിലാഴ്ത്തിരിയിരിക്കുകയാണ്. സിനിമാ വ്യവസായത്തിന്റെയും അവസ്ഥ മറിച്ചല്ല.

ചിത്രീകരണങ്ങളും റിലീസും മുടങ്ങിയതോടെ നിർമാതാക്കൾ കടക്കെണിയിലാണ്. അത്തരത്തിലുള്ള ഒരു വാർത്തയാണിപ്പോൾ ഹോളിവുഡിൽ നിന്ന് വരുന്നത്.

പ്രശസ്ത നടനും സംവിധായകനും നിർമാതാവുമായ റോബർട്ട് ഡി നീറോ കടുത്ത സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുകയാണ് എന്നാണ് അദ്ദേഹത്തിന്റെ അഭിഭാഷകൻ പറയുന്നത്.

സിനിമയ്ക്ക് പുറമെ ഹോട്ടൽ വ്യവസായത്തിലും നീറോ പണം നിക്ഷേപിച്ചിട്ടുണ്ട്. കോവിഡ് പടർന്നുപിടിച്ചതോടെ ഹോട്ടൽ നഷ്ടത്തിലായി. ഇതിന് പുറമെ മുൻഭാര്യ‌ ക്രെഡിറ്റ് കാർഡിന്റെ പരിധി 37 ലക്ഷത്തിൽ നിന്ന് 75 ലക്ഷത്തിലേക്ക് ഉയർത്തണമെന്ന ആവശ്യവുമായി കോടതി കയറിയതോടെ അദ്ദേഹം കൂടുതൽ പ്രതിസന്ധിയിലായി.

Content Highlights: Robert De Niro Hollywood  actor in financial trouble due to Covid19 crisis

Content Highlights: