'സങ്കൽപ്പങ്ങൾക്കുമപ്പുറം എന്റെ ജീവിതം മനോഹരമാക്കി'; ഋഷഭ് ഷെട്ടിക്ക് ജന്മദിനാശംസയുമായി പ്രഗതി

#Movies Desk
ഋഷഭ് ഷെട്ടിയും പ്ര​ഗതി ഷെട്ടിയും | Photo: Instagram/ PragathiRishabShetty
ഋഷഭ് ഷെട്ടിയും പ്ര​ഗതി ഷെട്ടിയും | Photo: Instagram/ PragathiRishabShetty

നടൻ ഋഷഭ് ഷെട്ടിക്ക് പിറന്നാൾ ആശംസ അറിയിച്ച് ഭാര്യ പ്രഗതി ഷെട്ടി. സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിലാണ് പ്രഗതി ആശംസ അറിയിച്ചത്. ഋഷഭിനൊപ്പമുള്ള ചിത്രങ്ങളും പ്രഗതി പങ്കുവെച്ചിട്ടുണ്ട്.

'ഓരോ ദിവസവും പ്രകാശപൂരിതമാക്കുന്ന വ്യക്തിക്ക് ജന്മദിനാശംസകൾ. നിങ്ങളുടെ സ്‌നേഹം എന്റെ വെളിച്ചവും സമാധാനവും ഇന്നത്തെ വ്യക്തിത്വം രൂപപ്പെടുത്തിയ ആത്മവിശ്വാസത്തിന്റെ ഉറവിടവുമാണ്. പങ്കാളിയെന്ന നിലയിൽ എന്റെ ഏറ്റവും വലിയ പിന്തുണയും ചെറിയ ലോകത്തെ അനന്തസാധ്യതകളുടെ സമുദ്രവുമാക്കിയ അനുഗ്രഹമാണ് നിങ്ങൾ. എനിക്ക് സങ്കൽപ്പിക്കാൻ കഴിയുന്നതിലുമേറെ നിങ്ങളെന്റെ ജീവിതം മനോഹരമാക്കി', പ്രഗതി കുറിച്ചു.

'തിരിഞ്ഞുനോക്കുമ്പോൾ, നമ്മൾ പങ്കിട്ട ഓരോ നിമിഷവും വിലയേറിയ ഓർമകളുടെ നിധിയാണ്. ചിരിയും കണ്ണീരും സന്തോഷങ്ങളും വിയോജിപ്പുകളുമെല്ലാം ഉണ്ടായിട്ടുണ്ട്. അതിനെല്ലാറ്റിനുപരി, എന്നും ധാരണയുണ്ടായിരുന്നു. ഏറ്റവും പ്രധാനമായി ഒരിക്കലും മങ്ങാത്ത സ്‌നേഹവും. നിങ്ങൾ ആയിരിക്കുന്നതിന് നന്ദി. വാക്കുകൾക്ക് അതീതമായി സ്‌നേഹിക്കുന്നു'- അവർ കൂട്ടിച്ചേർത്തു.

കോസ്റ്റ്യൂം ഡിസൈനറാണ് പ്രഗതി. ഋഷഭ് ചിത്രങ്ങളിൽ വസ്ത്രാലങ്കാര വിഭാഗത്തിന് നേതൃത്വം നൽകാറുള്ളത് പ്രഗതിയാണ്. 'കാന്താര'യ്ക്ക് വേണ്ടി പ്രഗതിയൊരുക്കിയ വേഷങ്ങൾക്ക് വലിയ സ്വീകാര്യത ലഭിച്ചു.

2014-ൽ ഋഷഭ് ഷെട്ടി അഭിനയിച്ച 'ഉളിദവരു കണ്ടാന്തെ' എന്ന ചിത്രത്തിന്റെ സ്‌ക്രീനിങ്ങിടെയാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടുന്നത്. 2017-ലാണ് വിവാഹിതരായത്. റൺവിത്, രാധ്യ എന്നിവരാണ് മക്കൾ.

Content Highlights: Actor-director Rishab Shetty's wife Pragathi Shetty shared a heartfelt message on social media to celebrate his birthday. She expressed deep gratitude, stating that he made her life more beautiful than she could ever have imagined. Pragathi reflected on their journey together, highlighting the laughter, tears, compromises, and undying love they have shared. Apart from being his partner, Pragathi is a talented costume designer who gained wide acclaim for her work in the blockbuster movie 'Kantara'. The couple first met during a film screening in 2014, tied the knot in 2017, and are now blessed with two children, Ranvit and Raadya