കണ്‍മണിയെ വരവേറ്റ് റിച്ച ഛദ്ദയും അലി ഫസലും

റിച്ച ഛദ്ദ, അലി ഫസൽ| Photo: https://www.instagram.com/therichachadha/?hl=en
റിച്ച ഛദ്ദ, അലി ഫസൽ| Photo: https://www.instagram.com/therichachadha/?hl=en

ബോളിവുഡ് താരങ്ങളായ റിച്ച ഛദ്ദയ്ക്കും അലി ഫസലിനും  പെണ്‍കുഞ്ഞ് പിറന്നു. ചൊവ്വാഴ്ചയായിരുന്നു കുഞ്ഞിന്റെ ജനനം. തങ്ങളുടെ കുടുംബം കുഞ്ഞിന്റെ വരവില്‍ അതിയായ സന്തോഷത്തിലാണെന്നും ആരാധകര്‍ക്കും അഭ്യുദയകാംക്ഷികള്‍ക്കും നന്ദി പറയുന്നുവെന്നും താരദമ്പതികള്‍ കുറിച്ചു. 

ഫുക്രെ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിലാണ് അലി ഫസലും റിച്ചയും പ്രണയത്തിലാകുന്നത്. 2019-ലാണ് റിച്ചയോട് അലി ഫസല്‍ വിവാഹാഭ്യര്‍ത്ഥന നടത്തിയത്. ദീര്‍ഘകാലം ഇരുവരും ഒരുമിച്ച് താമസിച്ചു.  2021-ല്‍ വിവാഹിതരാകേണ്ടതായിരുന്നു എങ്കിലും കോവിഡ് പ്രതിസന്ധി മൂലം വിവാഹം മാറ്റിവെച്ചു. ഒടുവില്‍ ഏഴുവര്‍ഷത്തെ പ്രണയത്തിന് ശേഷം 2022-ല്‍ ഇരുവരും വിവാഹിതരായി. 

Content Highlights: Richa Chadha, Ali Fazal become parents, welcome baby girl, Instagram post