അലി ഫസല്‍-റിച്ച ഛദ്ദ വിവാഹചടങ്ങുകള്‍ ആരംഭിച്ചു; ചിത്രങ്ങള്‍

ബോളിവുഡിലെ പ്രണയജോടികളായ നടന്‍ അലി ഫസലും നടി റിച്ച ഛദ്ദയും തമ്മിലുള്ള വിവാഹചടങ്ങുകള്‍ ആരംഭിച്ചു. ഡല്‍ഹിയിലാണ് ചടങ്ങുകള്‍ നടക്കുന്നത്. അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും ചടങ്ങില്‍ പങ്കെടുക്കും. തുടര്‍ന്ന് മുംബൈയില്‍ വച്ച് സിനിമാപ്രവര്‍ത്തകര്‍ക്കും വേണ്ടി വിരുന്ന് സംഘടിപ്പിക്കും.
ഏഴ് വര്‍ഷത്തെ പ്രണയമാണ് വിവാഹത്തിലെത്തുന്നത്. ഫുക്രെ എന്ന സിനിമയുടെ സെറ്റില്‍ വെച്ചാണ് അലി ഫസലും റിച്ചയും പ്രണയത്തിലാകുന്നത്. 2019-ലാണ് റിച്ചയോട് അലി ഫസല്‍ വിവാഹാഭ്യര്‍ത്ഥന നടത്തിയത്. ഇരുവരും 2021-ല്‍ വിവാഹിതരാകേണ്ടിയിരുന്നു. എന്നാല്‍, കൊവിഡ് പ്രതിസന്ധി മൂലം വിവാഹം മാറ്റിവയ്ക്കുകയായിരുന്നു.
ഡെത്ത് ഓണ്‍ ദ നൈല്‍ എന്ന ചിത്രമാണ് അലിയുടേതായി അവസാനം റിലീസ് ചെയ്ത ചിത്രം. ഫുക്രെ 3, ഹോളിവുഡ് ചിത്രം കാണ്ഡഹാര്‍, ഖുഫിയ തുടങ്ങിയവയാണ് അലി ഫസലിന്റെ പുതിയ ചിത്രങ്ങള്‍. ഫുക്രേ 3- യാണ് റിച്ചയുടെ ഏറ്റവും പുതിയ ചിത്രം. ഇതുകൂടാതെ ദ ഗ്രേറ്റ് ഇന്ത്യന്‍ മര്‍ഡര്‍ എന്ന വെബ് സീരീസിലും വേഷമിടുന്നു.
Content Highlights: Richa Chadha Ali Fazal wedding ceremony begins in Delhi, celebrity marriage