രശ്മി ആർ നായരും മണികണ്ഠൻ ആചാരിയും ഒന്നിക്കുന്ന സെെക്കോ ത്രില്ലർ; വീഡിയോ കാണാം

ഹരി വിസ്മയം തിരക്കഥ എഴുതി സംവിധാനം ചെയ്ത ഹ്രസ്വചിത്രം 'റെഡ്' പ്രദർശനമാരംഭിച്ചു. സെെന മൂവിസിൽ പ്രദർശനം ആരംഭിച്ച ചിത്രം നിർമിച്ചിരിക്കുന്നത് രാഹുൽ പി എസ് ആണ്. മണികണ്ഠൻ ആചാരിയും രശ്മി ആർ നായരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ഒരു സെെക്കോ ത്രില്ലറാണ്.
ഒരു കഫേയിൽ വെച്ച് യാദൃശ്ചികമായി കണ്ടുമുട്ടുന്ന മാത്യുവിൻ്റേയും അഞ്ജലിയുടേയും ജീവിതത്തിലുണ്ടാകുന്ന അവിശ്വസനീയമായ സംഭവങ്ങളിലൂടെയാണ് കഥ വികസിക്കുന്നത്.
മധു കാരിയാട്ട്, ദിൽപ്രസാദ് പൊറ്റയിൽ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. ഛായാഗ്രഹണം -ശൗരി നാഥ്, എഡിറ്റർ -അജയ് ജോസഫ്, സംഗീതം -വിനീഷ് മണി, സൗണ്ട് മിക്സ് -ഗണേഷ് മാരാർ, കലാ സംവിധാനം -കമർ.
Content Highlights: reshmi r nair manikandan achari short film red released