ത്രില്ലടിപ്പിക്കാന്‍ അരവിന്ദ് സ്വാമിയും കുഞ്ചാക്കോ ബോബനും; 'രണ്ടകം' ടീസര്‍

ടീസറില്‍ നിന്നുള്ള രംഗം
ടീസറില്‍ നിന്നുള്ള രംഗം

കുഞ്ചാക്കോ ബോബന്‍, അരവിന്ദ് സ്വാമി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'രണ്ടകം' എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. തീവണ്ടി സിനിമയിലൂടെ ശ്രദ്ധിനേടിയ ടി.പി ഫെല്ലിനിയാണ് ചിത്രത്തിന്റെ സംവിധായകന്‍.  കുഞ്ചാക്കോ ബോബന്‍ ആദ്യമായി തമിഴില്‍ അഭിനയിക്കുന്ന സിനിമ കൂടിയാണ്.

'ഒറ്റ്' എന്ന പേരില്‍ ചിത്രം മലയാളത്തിലും റിലീസ് ചെയ്യും. ഇരുപത്തിയഞ്ച് വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് അരവിന്ദ് സ്വാമി മലയാള സിനിമയില്‍ അഭിനയിക്കുന്നത്. ബോളിവുഡ് താരം ജാക്കി ഷറോഫും സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഈഷ റെബ്ബയാണ് ചിത്രത്തിലെ നായിക. ഗോവയിലും മംഗലാപുരത്തിലുമായാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. 

ദി ഷോ പീപ്പിള്‍ ന്റെ ബാനറില്‍ തമിഴ് താരം ആര്യയും ഓഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ ഷാജി നടേശനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. എ.എച്ച് കാശിഫാണ് സംഗീതം ഒരുക്കുന്നത്. വിജയ് ആണ് ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്നത്. അപ്പു ഭട്ടതിരി എഡിറ്റിങ്ങ് നിര്‍വ്വഹിക്കുന്നു. സ്റ്റെഫി സേവ്യറാണ് വസ്ത്രാലങ്കാരം. റോണക്സ് സേവ്യറാണ് മെയ്ക്കപ്പ് ചെയ്യുന്നത്. സൗണ്ട് ഡിസൈണറായി ചിത്രത്തിനൊപ്പമുള്ളത് രംഗനാഥ് രവിയാണ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സുനിത് ശങ്കറാണ്. ലൈന്‍ പ്രൊഡ്യൂസര്‍ മിഥുന്‍ എബ്രഹാമും പി.ആര്‍.ഒ ആതിര ദില്‍ജിത്തുമാണ്.

Content Highlights: Rendagam Official Teaser Aravind Swamy Kunchacko Boban  Fellini TP August Cinema

Content Highlights: