സിനിമാ തിയേറ്ററുകളിലെ പോപ്‌കോൺ വില കുറയ്ക്കണമെന്ന് രാം ചരൺ

സിനിമയും പോപ്‌കോണും തമ്മിൽ അഭേദ്യമായ ബന്ധമാണുള്ളത്. എന്നാൽ പല തിയേറ്ററുകളിലേയും ഉയർന്നവില കാരണം ആ ഭാഗത്തേക്ക് പോലും പോകാതെ സിനിമ കണ്ട് തീർക്കുകയാണ് സാധാരണ പ്രേക്ഷകരുടെ പതിവ്. തിയേറ്റർ ശൃംഖലകൾ സിനിമാ ടിക്കറ്റ് വിറ്റുണ്ടാക്കുന്നതിനേക്കാൾ എത്രയോ കൂടുതൽ പണം പോപ്‌കോൺ ഉൾപ്പെടെയുള്ള ഭക്ഷണ-പാനീയങ്ങൾ വിറ്റ് ഉണ്ടാക്കുന്നു എന്ന കണക്കും അടുത്തിടെ പുറത്തുവന്നിരുന്നു.
തിയേറ്ററുകളിലെ ഈ ഉയർന്ന പോപ്‌കോൺ വിലയ്‌ക്കെതിരെ ഒട്ടേറെ പ്രേക്ഷകർക്ക് കടുത്ത അമർഷമുണ്ട്. ഇപ്പോഴിതാ അത്തരം പ്രേക്ഷകരുടെ ശബ്ദമായിരിക്കുകയാണ് തെലുങ്ക് താരം രാം ചരൺ. ഡൽഹിയിൽ നടന്ന റിപ്പബ്ലിക് ടിവിയുടെ സമ്മിറ്റിലാണ് അദ്ദേഹം തിയേറ്ററുകളിലെ പോപ്‌കോൺ വിലയെ കുറിച്ച് പരാമർശിച്ചത്. അൽപ്പം സരസമായാണ് അദ്ദേഹം അത് പറഞ്ഞതെങ്കിലും പ്രേക്ഷകർ രാം ചരണിന്റെ വാക്കുകൾ ഇതിനകം ഏറ്റെടുത്തു.
'ഇന്ത്യയിലെ ഏറ്റവും ചെലവ് കുറവുള്ള വിനോദോപാധി ഇപ്പോഴും സിനിമയാണ്. നമ്മൾ കുടുംബവുമായി ഒന്നിച്ച് സിനിമയ്ക്ക് പോകുന്നു, സിനിമ കഴിഞ്ഞ് അതേക്കുറിച്ച് നമ്മൾ ചർച്ച ചെയ്യുന്നു. അതൊരു മികച്ച സാമൂഹ്യ പ്രക്രിയ കൂടിയമാണ്. എന്നാൽ പോപ്‌കോൺ വില അൽപ്പം കുറച്ചാൽ അത് മികച്ച തീരുമാനമായിരിക്കും.' -രാം ചരൺ പറഞ്ഞു.
രൺവീർ സിങ്ങിന്റെ ധുരന്ധർ അതിശയകരവും അസാധാരണവുമായ ചി്ര്രതമാണെന്നും രാം ചരൺ പറഞ്ഞു. അടുത്തിടെയാണ് താൻ ചിത്രം ഒടിടിയിൽ കണ്ടത്. ധുരന്ധർ ഇന്ത്യയെ ഒന്നിപ്പിച്ചു. 1800 കോടിയിലേറെയാണ് ചിത്രം കളക്ട് ചെയ്തത്. പണത്തിന്റെ കണക്കല്ല, എത്ര പേർ തിയേറ്ററിൽ ചിത്രം കണ്ടുവെന്നതിലാണ് കാര്യമെന്നും രാം ചരൺ പറഞ്ഞു.
Content Highlights: Speaking at the Republic TV Summit in Delhi, actor Ram Charan requested theater chains to lower popcorn prices to support families. He also praised Ranveer Singh's film 'Dhurandhar' for crossing 1800 crores and uniting audiences on OTT.