ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം ഇന്ന്; റാണി മുഖർജിയും വിക്രാന്ത് മാസിയും പരിഗണനയിൽ

റാണി മുഖര്‍ജി/ വിക്രാന്ത് മാസി | Photo: ANI/ PTI
റാണി മുഖര്‍ജി/ വിക്രാന്ത് മാസി | Photo: ANI/ PTI

ന്യൂഡൽഹി: 2023 ലെ ദേശീയ ചലച്ചിത്ര പുരസ്‌കാരം ഇന്ന് പ്രഖ്യാപിക്കും. വൈകുന്നേരം ആറ് മണിക്കാണ് പ്രഖ്യാപനം. ട്വൽത് ഫെയ്ൽ എന്ന ചിത്രത്തിലെ അഭിനയത്തിന് വിക്രാന്ത് മാസി മികച്ച നടനാകുമെന്നാണ് സൂചന. 

മിസിസ് ചാറ്റർജി വേഴ്‌സസ് നോർവേ എന്ന ചിത്രത്തിലെ പ്രകടനത്തിന് റാണി മുഖർജിയെ മികച്ച നടിയായും പരിഗണിക്കുന്നുണ്ട്. ഈ ചിത്രം മികച്ച നിരൂപക പ്രശംസ നേടിയിരുന്നു. 

'റോക്കി ഓർ റാണി കി പ്രേം കഹാനി' എന്ന ചിത്രമാണ് ഏറ്റവും മികച്ച ചിത്രത്തിനായുള്ള പരിഗണന പട്ടികയിൽ മുന്നിലുള്ളത്. 2023-ലെ ചിത്രങ്ങൾക്കാണ് 71-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ നൽകുന്നത്.
 

Content Highlights: rani mukerji and vikrant massey frontrunners for national awards