സത്യനാരായണ പൂജയിൽ പങ്കെടുത്ത് റാണയും മിഹീകയും; വെെറലായി ചിത്രങ്ങൾ

വിവാഹത്തിന് ശേഷം സത്യനാരായണ പൂജയിൽ പങ്കെടുത്ത് റാണ ദഗ്ഗുബാട്ടിയും ഭാര്യ മിഹീക ബജാജും. നടന്റെ ഹെെദരാബാദിലെ വീട്ടിൽ വച്ചാണ് പൂജ നടന്നത്. അടുത്ത കുടുംബാംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.
ആഗസ്റ്റ് 8 ന് ഹൈദരാബാദിൽ വച്ചായിരുന്നു റാണ- മിഹീക വിവാഹചടങ്ങുകൾ നടന്നത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മുപ്പതിൽ താഴെ അതിഥികൾ മാത്രമാണ് ചടങ്ങുകളിൽ സംബന്ധിച്ചത്. എല്ലാ അതിഥികൾക്കും കോവിഡ് ടെസ്റ്റും നടത്തിയിരുന്നു.
റാണയുടെ അടുത്ത ബന്ധുക്കളായ നടി സാമന്ത അകിനേനി, ഭർത്താവും നടനുമായ നാഗ ചെെതന്യ, നടൻ രാം ചരൺ, ഭാര്യ ഉപാസന എന്നിവരും വിവാഹത്തിൽ പങ്കെടുത്തു.
Content Highlights: Rana Daggubati Miheeka Bajaj post wedding satyanarayana Pooja photos
Content Highlights: