'രാമായണ' സിനിമയ്ക്ക് പശ്ചിമ ബംഗാളിൽ നികുതി ഇളവ് പ്രഖ്യാപിച്ച് മുഖ്യമന്ത്രി സുവേന്ദു അധികാരി

#മൂവീസ് ഡെസ്‌ക്
'രാമായണ' പോസ്റ്റര്‍, സുവേന്ദു അധികാരി | Photo: Facebook/ World of Ramayana, PTI
'രാമായണ' പോസ്റ്റര്‍, സുവേന്ദു അധികാരി | Photo: Facebook/ World of Ramayana, PTI

റിലീസിനൊരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രം 'രാമായണ'യ്ക്ക് പശ്ചിമ ബംഗാളിൽ വിനോദ നികുതി ഒഴിവാക്കുമെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി അറിയിച്ചു. കൊൽക്കത്തയിലെ സെൻട്രൽ പാർക്കിൽ നടന്ന വിജയദശമി ആഘോഷത്തിനിടെ മാധ്യമങ്ങളോട് സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ചിത്രത്തിലെ പ്രധാന താരങ്ങളായ രൺബീർ കപൂറും യഷും ചടങ്ങിൽ പങ്കെടുത്തു.

'ദ കേരള സ്റ്റോറി', 'ദ കശ്മീർ ഫയൽസ്', 'ദ ബംഗാൾ ഫയൽസ്' തുടങ്ങിയയ ചിത്രങ്ങൾക്ക് ലഭിച്ചതുപോലെ 'രാമായണ'ത്തിനും നികുതി ഇളവ് ബാധകമാക്കുമെന്ന് സുവേന്ദു അധികാരി പറഞ്ഞു. ഭാവിയിൽ ശ്രീകൃഷ്ണൻ, അർജുനൻ, മഹാഭാരതം എന്നിവയെ അടിസ്ഥാനമാക്കിയുള്ള സിനിമകളും പ്രേക്ഷകർക്ക് മുന്നിലെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നവംബർ അഞ്ചിന് തിയേറ്ററുകളിലെത്തുന്ന ചിത്രത്തിന് മികച്ച അഡ്വാൻസ് ബുക്കിങ്ങാണ് ലഭിക്കുന്നത്. ആദ്യ ദിനത്തിലേക്കുമാത്രം 1.53 കോടി രൂപയുടെ ടിക്കറ്റുകൾ വിറ്റുപോയതായി വിവരങ്ങൾ വ്യക്തമാക്കുന്നു. മഹാരാഷ്ട്ര, ഗുജറാത്ത്, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങളാണ് അഡ്വാൻസ് ബുക്കിങ്ങിൽ മുന്നിൽ നിൽക്കുന്നത്. ചിത്രത്തിന്റെ 3D പതിപ്പുകൾക്കും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.

നമിത് മൽഹോത്രയുടെ പ്രൈം ഫോക്കസ് സ്റ്റുഡിയോസ്, ഡി.എൻ.ഇ.ജി, യഷിന്റെ മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസ് എന്നിവ ചേർന്ന് രണ്ട് ഭാഗങ്ങളായാണ് ചിത്രം നിർമിക്കുന്നത്. ആദ്യഭാഗം നവംബർ അഞ്ചിനും രണ്ടാം ഭാഗം അടുത്തവർഷം ദീപാവലിക്കും തിയേറ്ററുകളിലെത്തും.

ചിത്രത്തിൽ ശ്രീരാമനായി രൺബീർ കപൂറും സീതയായി സായ് പല്ലവിയും രാവണനായി യഷും ഹനുമാനായി സണ്ണി ഡിയോളും വേഷമിടുന്നു. രവി ദുബെ, കാജൽ അഗർവാൾ, രാകുൽ പ്രീത് സിങ്, വിവേക് ഒബറോയ്, കുനാൽ കപൂർ, അരുൺ ഗോവിൽ, ലാറ ദത്ത തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

Content Highlights: West Bengal Chief Minister Suvendu Adhikari announced a complete entertainment tax exemption for the movie 'Ramayana'. The announcement was made during Vijayadashami celebrations in Kolkata in the presence of actors Ranbir Kapoor and Yash. The film is scheduled to hit theaters on November 5 and has already recorded over Rs 1.53 crore in first-day advance bookings. Directed as a two-part epic, the project is jointly produced by Prime Focus Studios, DNEG, and Monster Mind Creations. The star ensemble features Ranbir Kapoor as Lord Ram, Sai Pallavi as Sita, Yash as Ravana, and Sunny Deol as Hanuman.