'പുഴ മുതല്‍ പുഴ വരെ'യ്ക്ക് സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നില്ല- ടി.ജി. മോഹന്‍ദാസ്

രാമസിംഹന്‍ (അലി അക്ബര്‍) സംവിധാനം ചെയ്ത പുഴ മുതല്‍ പുഴ വരെ എന്ന സിനിമയ്ക്ക് സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നില്ലെന്ന് ആര്‍.എസ്.എസ് സൈദ്ധാന്തികന്‍ ടി.ജി. മോഹന്‍ദാസ്. കേന്ദ്രവാര്‍ത്ത വിതരണ മന്ത്രി അനുരാഗ് ഠാക്കൂര്‍ വിഷയത്തില്‍ ഇടപെടണമെന്ന് ടി.ജി. മോഹന്‍ദാസ് ട്വീറ്റ് ചെയ്തു.
അനുരാഗ് താക്കൂറിനെ അഭിസംബോധന ചെയ്യുന്ന ട്വീറ്റിൽ ടി.ജി. മോഹൻദാസ് ഇങ്ങനെ കുറിക്കുന്നു: "1921-ലെ ഹിന്ദു വംശഹത്യ ആധാരമാക്കിയ പുഴ മുതൽ പുഴ വരെ എന്ന മലയാള സിനിമയ്ക്ക് കേന്ദ്ര സെസർ ബോർഡ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനു വേണ്ടിയാണ് കേരളത്തിൽനിന്നുള്ള ഞങ്ങൾ ഈ ട്വീറ്റ് ചെയ്യുന്നത്. ഞങ്ങളുടെ അപേക്ഷകൾ നിരസിക്കപ്പെട്ടു. പാവം നിർമ്മാതാവ് രാമസിംഹൻ ഇപ്പോൾ കേരള ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. ഞങ്ങൾ അനാഥരാണെന്നത് സങ്കടത്തോടെ ഉൾക്കൊള്ളുന്നു."
സിനിമയില്‍ ചില വെട്ടിനിരത്തലുകള്‍ കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് നിര്‍ദ്ദേശിച്ചുവെന്ന ആരോപണവുമായി ടി.ജി. മോഹന്‍ദാസ് നേരത്തേ രംഗത്ത് വന്നിരുന്നു. രാമസിംഹന്‍ വേദനയോടെ അത് അംഗീകരിച്ചുവെന്നും മോഹന്‍ദാസ് കുറിച്ചു. രംഗങ്ങള്‍ വെട്ടിമാറ്റിയതിന് ശേഷം സിനിമ മോശമായാല്‍ എല്ലാവരും രാമസിംഹനെ പഴിക്കുമെന്നും സിനിമയില്‍ മാപ്പിള ലഹള മാത്രം ഉണ്ടാവില്ല, മറിച്ച് ഒഎന്‍വി എഴുതിയത് പോലെ വറ്റിയ പുഴ മാത്രമേ കാണുകയുള്ളൂ എന്നും അദ്ദേഹം കുറിച്ചു.
Content Highlights: Ramasimhan ali akbar puzha muthal puzha vare release censor Board denying certification TG Mohandas