'ഗ്രൗണ്ടിലെ ദൈവം, ജയിക്കാൻ വേണ്ടി മാത്രം കളത്തിലിറങ്ങുന്നവൻ'; രാംചരണിന്റെ ‘പെദ്ധി’ ട്രെയിലർ

#മൂവി ഡെസ്ക്
പെദ്ധി എന്ന ചിത്രത്തിൽ രാംചരൺ തേജ | ഫോട്ടോ: സ്ക്രീൻ​ഗ്രാബ്
പെദ്ധി എന്ന ചിത്രത്തിൽ രാംചരൺ തേജ | ഫോട്ടോ: സ്ക്രീൻ​ഗ്രാബ്

തെലുങ്ക് സൂപ്പർതാരം രാം ചരൺ നായകനായി അഭിനയിക്കുന്ന പാൻ ഇന്ത്യൻ ചിത്രമായ 'പെദ്ധി' യുടെ ട്രെയിലർ പുറത്ത്. 2026 ജൂൺ 4 ന് ആണ് ചിത്രം ആഗോള തലത്തിൽ തിയേറ്ററുകളിലെത്തുക. ദേശീയ അവാർഡ് ജേതാവ് ബുചി ബാബു സന സംവിധാനം ചെയ്യുന്ന ചിത്രം വൃദ്ധി സിനിമാസിൻ്റെ ബാനറിൽ വെങ്കട സതീഷ് കിലാരു ആണ് നിർമിക്കുന്നത്. മൈത്രി മൂവി മേക്കേഴ്സ്, സുകുമാർ റൈറ്റിങ്സ് എന്നിവർ ചേർന്നാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രം അവതരിപ്പിക്കുന്നത്. മുംബൈയിലെ ജിയോ വേൾഡ് ഡ്രൈവിൽ വെച്ചാണ് ചിത്രത്തിന്റെ ട്രെയിലർ ലോഞ്ച് നടന്നത്. ട്രെയിലറിന്റെ തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി പതിപ്പുകൾ പുറത്തുവന്നിട്ടുണ്ട്.

ചിത്രത്തിലെ ടൈറ്റിൽ കഥാപാത്രമായ 'പെദ്ധി' ആയാണ് രാം ചരൺ വേഷമിട്ടിരിക്കുന്നത്. ക്രിക്കറ്റ്, ഗുസ്തി, ഓട്ടം എന്നിവയിൽ അഗ്രഗണ്യനായ ഒരു യുവാവായാണ് രാം ചരൺ ചിത്രത്തിലെത്തുന്നത്. മെഗാ കാൻവാസിൽ ആണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന് വ്യക്തമാക്കുന്നതാണ് ട്രെയിലർ. ആക്ഷൻ, ഡ്രാമ, റൊമാൻസ്, ത്രിൽ എന്നിവയെല്ലാം കൃത്യമായി കോർത്തിണക്കിയാണ് ചിത്രം കഥ പറയുന്നതെന്നും ട്രെയിലർ കാണിച്ചുതരുന്നു. രാം ചരൺ എന്ന താരത്തിനൊപ്പം അദ്ദേഹത്തിലെ നടനെയും മികച്ച രീതിയിൽ ഉപയോഗിക്കുന്ന വൈകാരികമായ കഥാസന്ദർഭങ്ങൾ ചിത്രത്തിലുണ്ടെന്നും ട്രെയിലറിൽ നിന്ന് മനസ്സിലാക്കാൻ സാധിക്കും.

ആരാധകരെ ത്രസിപ്പിക്കുന്ന ആക്ഷൻ രംഗങ്ങൾ ആയിരിക്കും ചിത്രത്തിന്റെ ഹൈലൈറ്റ്. ചിത്രത്തിനായി രാം ചരൺ നടത്തിയ വമ്പൻ ശാരീരിക പരിവർത്തനം അവതരിപ്പിക്കുന്ന ഗ്ലിംപ്സ് വീഡിയോ അടുത്തിടെ മികച്ച ശ്രദ്ധ നേടിയിരുന്നു. ബോളിവുഡ് താരം ജാൻവി കപൂർ ആണ് ചിത്രത്തിലെ നായിക. കന്നഡ സൂപ്പർതാരം ശിവരാജ് കുമാറും ഈ ചിത്രത്തിൽ ഒരു നിർണായകമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. രാം ചരൺ- ശിവരാജ് കുമാർ ടീം ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ബോളിവുഡ് താരം ദിവ്യേന്ദു ശർമ, ജഗപതി ബാബു, ബോമൻ ഇറാനി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

എ.ആർ. റഹ്മാൻ ഈണം നൽകി പുറത്തു വന്ന, ചിത്രത്തിലെ "ചികിരി ചികിരി" എന്ന ഗാനവും "റായ് റായ് രാ രാ" എന്ന ഗാനവും ഇതിനോടകം ആഗോള തലത്തിൽ സൂപ്പർ ഹിറ്റുകളായി മാറിയിട്ടുണ്ട്. ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക്, ടൈറ്റിൽ ഗ്ലിംപ്സ് എന്നിവയും സമൂഹ മാധ്യമങ്ങളിൽ വലിയ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. പാൻ ഇന്ത്യൻ റിലീസായാണ് ചിത്രം പ്രേക്ഷകരുടെ മുന്നിലെത്താനൊരുങ്ങുന്നത്.

രചന, സംവിധാനം -ബുചി ബാബു സന, അവതരണം - മൈത്രി മൂവി മേക്കേഴ്‌സ്, സുകുമാർ റൈറ്റിംഗ്സ്, നിർമ്മാണം - വെങ്കട സതീഷ് കിലാരു, ബാനർ - വൃദ്ധി സിനിമാസ്, കോ പ്രൊഡ്യൂസർ - ഇഷാൻ സക്സേന, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- വി. വൈ. പ്രവീൺ കുമാർ, ഛായാഗ്രഹണം - രത്നവേലു, സംഗീതം - എ ആർ റഹ്മാൻ, എഡിറ്റർ- നവീൻ നൂലി, പ്രൊഡക്ഷൻ ഡിസൈൻ - അവിനാഷ് കൊല്ല, മാർക്കറ്റിംഗ്- ഫസ്റ്റ് ഷോ, പിആർഒ - ശബരി

Content Highlights: Pan-Indian action drama starring Ram Charan and Jhanvi Kapoor., Directed by National Award winner Buchi Babu Sana., Global theatrical release confirmed for June 4, 2026., Features music by A.R. Rahman and a pivotal role by Shivarajkumar., High-budget production involving Vriddhi Cinemas and Mythri Movie Makers.