പതിവുതെറ്റിച്ചില്ല, ഇക്കുറിയും ബ്രഹ്മാണ്ഡം; രാംചരൺ-ശങ്കർ ടീമിന്റെ 'ഗെയിം ചേഞ്ചർ' ട്രെയിലർ

​ഗെയിം ചേഞ്ചറിൽ രാം ചരൺ തേജ | സ്ക്രീൻ​ഗ്രാബ്
​ഗെയിം ചേഞ്ചറിൽ രാം ചരൺ തേജ | സ്ക്രീൻ​ഗ്രാബ്

രാംചരൺ നായകനാകുന്ന ശങ്കർ ചിത്രം 'ഗെയിം ചേഞ്ചർ' സിനിമയുടെ ട്രെയിലർ എത്തി. ശ്രീ വെങ്കിടേശ്വര ക്രിയേഷൻസിൻ്റെയും സീ സ്റ്റുഡിയോസിൻ്റെയും ബാനറുകളിൽ ദിൽ രാജുവും സിരിഷും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. 2025  ജനുവരി 10-നാണ് ​ഗെയിം ചേഞ്ചറിന്റെ ആഗോള റിലീസ്. കേരളത്തിൽ ഈ  വമ്പൻചിത്രം  റിലീസിന് എത്തിക്കുന്നത് ഇ ഫോർ എന്റർടെയ്ൻമെന്റ് ആണ്.

കഥാപശ്ചാത്തലത്തിലേക്കും രാം ചരൺ അവതരിപ്പിക്കുന്ന കഥാപാത്രത്തിലേക്കും പ്രേക്ഷകരെ കൂട്ടിക്കൊണ്ടു പോകുന്നതാണ് ട്രെയിലർ. രാം ചരൺ ഇരട്ട വേഷത്തിൽ എത്തുന്ന ചിത്രം, വമ്പൻ ആക്ഷൻ രംഗങ്ങളും അമ്പരപ്പിക്കുന്ന ദൃശ്യങ്ങളും കൊണ്ട് നിറഞ്ഞതാണെന്നാണ് ട്രെയിലർ നൽകുന്ന സൂചന. വമ്പൻ ബഡ്ജറ്റിൽ ശങ്കർ ഒരുക്കിയ ഗെയിം ചേഞ്ചറിന്റെ ടീസറും ഗാനങ്ങളും ഇതിനോടകം സമൂഹ മാധ്യങ്ങളിൽ വലിയ ശ്രദ്ധ നേടിയിട്ടുണ്ട്.

കിയാര അദ്വാനി, എസ്. ജെ. സൂര്യ, സമുദ്രക്കനി, അഞ്ജലി, നവീൻ ചന്ദ്ര, സുനിൽ, ശ്രീകാന്ത്, ജയറാം  എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിൽ ആണ് ചിത്രം ലോകമെമ്പാടും റിലീസ് ചെയ്യുന്നത്. രാം ചരണിൻ്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമായാണ് 'ഗെയിം ചേഞ്ചർ' ഒരുക്കിയിരിക്കുന്നത്.

രചന- സു. വെങ്കടേശൻ, വിവേക്, കഥ-കാർത്തിക് സുബ്ബരാജ്, സഹനിർമ്മാതാവ്- ഹർഷിത്, ഛായാഗ്രഹണം- എസ്. തിരുനാവുക്കരസു, സംഗീതം- എസ്. തമൻ, എഡിറ്റർ - ഷമീർ മുഹമ്മദ്, ആന്റണി റൂബൻ, സംഭാഷണങ്ങൾ- സായ് മാധവ് ബുറ, കലാസംവിധായകൻ- അവിനാഷ് കൊല്ല, ആക്ഷൻ കൊറിയോഗ്രാഫർ- അൻമ്പറിവ്, നൃത്തസംവിധായകർ- പ്രഭുദേവ, ഗണേഷ് ആചാര്യ, പ്രേം രക്ഷിത്, ബോസ്കോ മാർട്ടിസ്, ജോണി, സാൻഡി, ഗാനരചയിതാക്കൾ- രാമജോഗയ്യ ശാസ്ത്രി, അനന്ത ശ്രീറാം, കാസർല ശ്യാം, ബാനർ- ശ്രീ വെങ്കിടേശ്വര ക്രിയേഷൻസ്, പിആർഒ- ശബരി.

Content Highlights: trailer of Ram Charan`s Game Changer, a Shankar directorial releasing January 10