ശബരിമലയ്ക്ക് പോകാനുള്ള വ്രതമനുഷ്ഠിക്കുന്നു, 'വിരോഷ്' വിവാഹത്തിന് ചെരിപ്പിടാതെയെത്തി രാംചരൺ

#മൂവി ഡെസ്ക്
ഉപാസനയും രാംചരണും, വിജയ് ദേവരകൊണ്ട-രശ്മിക ദമ്പതികൾക്കൊപ്പം രാംചരൺ | ഫോട്ടോ: സ്ക്രീൻ​ഗ്രാബ്, Facebook
ഉപാസനയും രാംചരണും, വിജയ് ദേവരകൊണ്ട-രശ്മിക ദമ്പതികൾക്കൊപ്പം രാംചരൺ | ഫോട്ടോ: സ്ക്രീൻ​ഗ്രാബ്, Facebook

ഹൈദരാബാദിൽ ബുധനാഴ്ച നടന്ന വിജയ് ദേവരകൊണ്ടയുടെയും രശ്മിക മന്ദാനയുടെയും വിവാഹ സൽക്കാരം താരനിബിഡമായ ഒത്തുചേരലായി മാറി. ദക്ഷിണേന്ത്യൻ സിനിമാ ലോകത്തിലെ നിരവധി പ്രമുഖർ നവദമ്പതികളെ ആശീർവദിക്കാൻ എത്തിയിരുന്നു. കൂട്ടത്തിൽ ഏവരുടേയും ശ്രദ്ധാകേന്ദ്രമായത് നടൻ രാം ചരൺ തേജയായിരുന്നു. അദ്ദേഹത്തിന്റെ ലുക്ക് ആയിരുന്നു അതിന് കാരണം.

കറുപ്പ് വസ്ത്രങ്ങളണിഞ്ഞ്, താടിയും മുടിയും നീട്ടി വളർത്തിയ രാം ചരൺ അത്യാഡംബരം നിറഞ്ഞ വിവാഹ സൽക്കാരത്തിനെത്തിയത് ചെരിപ്പിടാതെയായിരുന്നു. ഭാര്യ ഉപാസന കാമിനേനിയും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. ശബരിമലയ്ക്ക് പോകാൻ വ്രതമെടുക്കുന്നതിനാലാണ് അദ്ദേഹം അതീവ ലളിതമായി വിവാഹ സൽക്കാരത്തിനെത്തിയത്. ഈയിടെ നടൻ അല്ലു സിരീഷിന്റെ പ്രീ വെഡ്ഡിങ് റിസപ്ഷനും ഇതേ രീതിയിൽ രാം ചരൺ എത്തിയിരുന്നു.

 
 
 
 
 
 
 
 
 
 
 
 
 
 
 

അടുത്തിടെയാണ് രാം ചരണിനും ഉപാസനയ്ക്കും ഇരട്ടക്കുട്ടികൾ പിറന്നത്. 'ഇപ്പോൾ ഞങ്ങൾക്ക് രണ്ട് പെൺകുഞ്ഞുങ്ങളും ഒരു ആൺകുഞ്ഞുമായി. ഞങ്ങളുടെ ജീവിതത്തിലെ സ്ത്രീകളാണ് ഞങ്ങളുടെ ഏറ്റവും വലിയ ശക്തി' എന്നാണ് ഇതേക്കുറിച്ച് രാം ചരൺ അന്ന് പ്രതികരിച്ചത്.

ദേശീയ അവാർഡ് ജേതാവ് ബുചി ബാബു സന സംവിധാനം ചെയ്യുന്ന പെദ്ധി എന്ന ചിത്രമാണ് രാം ചരണിന്റേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രം. മൈത്രി മൂവി മേക്കേഴ്സ്, സുകുമാർ റൈറ്റിങ്സ് എന്നിവർ ചേർന്നാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രം അവതരിപ്പിക്കുന്നത്. ജാൻവി കപൂർ ആണ് നായിക. കന്നഡ സൂപ്പർതാരം ശിവരാജ് കുമാറും ഈ ചിത്രത്തിൽ ഒരു നിർണായകമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. എ.ആർ. റഹ്മാനാണ് സംഗീതസംവിധാനം.

Content Highlights: Explains why Ram Charan was seen barefoot at a high-profile celebrity wedding., Details the spiritual significance of the Ayyappa Deeksha, a 41-day vow., Covers the rules and austere practices involved in the pilgrimage preparation., Highlights the actor's consistent devotion to the ritual at public events.