‘ധുരന്ധറി’ലെ മികച്ച പ്രകടനം; നടൻ രാകേഷ് ബേദിക്ക് ഒരുകോടി അധികപ്രതിഫലം നൽകി നിർമാതാക്കൾ

#Movies Desk
രാകേഷ് ബേദി ധുരന്ധറിൽ, രാകേഷ് ബേദി | Photos: X, PTI
രാകേഷ് ബേദി ധുരന്ധറിൽ, രാകേഷ് ബേദി | Photos: X, PTI

'ധുരന്ധർ', 'ധുരന്ധർ 2: ദ റിവഞ്ച്' എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് വ്യാപകപ്രശംസ ലഭിച്ചതിന് പിന്നാലെ, നടൻ രാകേഷ് ബേദിക്ക് ഒരു കോടി രൂപ ബോണസ് നൽകി നിർമാതാക്കൾ. ചിത്രത്തിന്റെ ഇരുഭാഗങ്ങളിലും ജമീൽ ജമാലി എന്ന കഥാപാത്രത്തെയായിരുന്നു രാകേഷ് ബേദി അവതരിപ്പിച്ചത്. ഇതിന് ലഭിച്ച പ്രേക്ഷകപ്രീതിയെത്തുടർന്നാണ് നിർമാതാക്കളുടെ തീരുമാനമെന്നാണ് റിപ്പോർട്ട്.

'ജമീൽ ജമാലിയായി രാകേഷ് ബേദി പ്രേക്ഷകരെ ആകർഷിക്കുകയും വിനോദിപ്പിക്കുകയും അവരുടെ മനസ് കീഴടക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ കഠിനാധ്വാനത്തിൽ നിർമാതാക്കൾ വളരേയധികം സന്തുഷ്ടരായി. നന്ദി സൂചകമായി അവർക്ക് അദ്ദേഹത്തിന് അധികം പ്രതിഫലം നൽകാൻ തീരുമാനിച്ചു', എന്ന് ചിത്രവുമായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.

50 ലക്ഷം രൂപയായിരുന്നു ഇരുഭാഗങ്ങളിലും രാകേഷ് ബേദിക്ക് പ്രതിഫലമായി തീരുമാനിച്ചിരുന്നത്. എന്നാൽ, സംവിധായകൻ ആദിത്യ ധറും നിർമാതാക്കളും ചേർന്ന് ഒരുകോടി രൂപ ബോണസായി കൈമാറിയെന്നാണ് വിവരം.

Content Highlights: Rakesh Bedi rewarded with 1 crore bonus for his role in Dhurandhar. The actor portrayed the character Jameel Jamali in both parts of the film. Producers and director Aditya Dhar praised his performance and audience reception. Initial contract was for 50 lakhs, but producers opted for a significant bonus